മലപ്പുറം ഫെഡറല്‍ ബാങ്കില്‍ നടത്തിയ 17കോടിയുടെ തട്ടിപ്പിന്റെ പിന്നാമ്പുറം ഇങ്ങിനെ…

മലപ്പുറം ഫെഡറല്‍ ബാങ്കില്‍ നടത്തിയ 17കോടിയുടെ തട്ടിപ്പിന്റെ പിന്നാമ്പുറം ഇങ്ങിനെ…

മലപ്പുറം: മലപ്പുറം ഫെഡറല്‍ ബാങ്ക് ബ്രാഞ്ചിലെ നിക്ഷേപകര്‍ക്ക് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് ബാങ്കില്‍ ഇല്ലാത്ത ബിസിനസ് സ്‌കീം ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 17 കോടി തട്ടിയത് ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ്   മാനേജര്‍ തന്നെയാണ്. കേസില്‍ അറസ്റ്റിലായ മാനേജര്‍
പുളിയക്കോട്,കടുങ്ങല്ലൂര്‍ സ്വദേശി വേരാല്‍തൊടി വീട്ടില്‍ ഫസലുറഹ്മാന്‍് (34) നടത്തിയ തട്ടിപ്പ്കഥ ഞെട്ടിക്കുന്നതാണ്.
രണ്ട് വര്‍ഷത്തിലേറെയായി  ബാങ്കിന്റെ മലപ്പുറത്തെ ശാഖയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം വിദേശ ഇന്ത്യക്കാര്‍ക്കുള്ള നിക്ഷേപ
പദ്ധിതിയെ മറയാക്കിയാണ് വന്‍ സാമ്പിത്തിക തിരിമറി വിദഗ്ധമായി ആസുത്രണം ചെയ്ത് നടപ്പാക്കിയത്.  പ്രയോറിറ്റി റിലേഷന്‍ഷിപ്പ് മേനേജര്‍(പി ആര്‍ എം)  എന്ന തസ്തികയിലുള്ള  ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ്   മാനേജറാണ് പ്രതി. ബാങ്കിന്റെ മകിച്ച ഇടപാടുകാരുമായി നേരിട്ട് ബന്ധപ്പെടാന്‍ ഇദ്ദേഹത്തിന് കഴിയുമെന്നതുകൊണ്ടു തന്നെ അവരുടെ ആവശ്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിച്ചു
നല്‍കിയാണ്  തട്ടിപ്പിന് കളമൊരുക്കിയത്. വിദേശനിക്ഷേപം സ്വീകരിക്കുന്ന ബാങ്കിന്റെ സവിശേഷ പദ്ധതിയിലേക്ക് ആളുകളെ ആകര്‍ഷിച്ച് പിആര്‍എം അതിവിദഗ്ദമായി വന്‍തുക സ്വന്തം വരുതിയിലെത്തിക്കുകയായിരുന്നു. വിദേശത്തു നിന്ന് ഡോളറില്‍ നിക്ഷേപം ഒഴുകിയെത്തിയപ്പോള്‍ പലപല എക്കൗണ്ടുകളിലേക്കായി പണം സ്വീകരിക്കുകയും കൃത്യമായി ഇടപാടുകാരുടെ എക്കൗണ്ടിലേക്ക്  ലാഭം എത്തിക്കുകയും ചെയ്തു. പലിശയല്ല, ബാങ്കിന്റെ ലാഭവിഹിതമാണ് നല്‍കുന്നതെന്ന് പറഞ്ഞ് വിശ്വിസിപ്പിച്ചായിരുന്നു നിക്ഷേപത്തിന് പന്ത്രണ്ട്ശതമാനം വാര്‍ഷിക ലാഭവിഹിതം കൈമാറിയിരുന്നത്. പലിശയില്‍ താല്‍പര്യമില്ലാത്ത ഒട്ടേറെ പേര്‍ പുതിയ ലാഭവിഹിത സ്‌കിമില്‍ ആകൃഷ്ടരായി. പദ്ധതിയെ കുറിച്ച് കേട്ടറിഞ്ഞ നിരവധി പ്രവാസികള്‍  കണ്ണുമടച്ച് റിലേഷന്‍ഷിപ്പ് ഓഫീസര്‍ നല്‍കുന്ന അക്കൗണ്ടിലേക്ക് പണം നല്‍കി. ചിലര്‍
പണമായും ചെക്കായുമൊക്കെ പണം നല്‍കി പദ്ധതിയില്‍ അംഗത്വം ഉറപ്പാക്കി . സി ഡി എം വഴിയായിരുന്നു ലാഭവിഹിതം നിക്ഷേപകരുടെ
എക്കൗണ്ടിലേക്കെത്തിച്ചിരുന്നതെന്നും വിവരമുണ്ട്.  വ്യാജമ്യുച്ചല്‍ ഫണ്ടിന്റെ ലെറ്റര്‍പാഡും റശീതിയും തയ്യാറാക്കിയാണ് കൃത്യമായ രേഖകള്‍
ബാങ്കിന്റെ പേരില്‍ നല്‍കിയത്. കച്ചവടം പൊടി പൊടിക്കുന്നതിനിടെനിടെ ഇദ്ദേഹത്തിനിതിരെ ചില പാരാതികള്‍ ബാങ്കിന്റെ ആസ്ഥാനത്തെത്തിയതാണ് കാര്യങ്ങള്‍ പൊളിച്ചത്. ഇയാള്‍ ബാങ്കിലെ ജോലിക്കു പുറമേ മറ്റിചില ബിസിനസ്സ് ചെയ്യുന്നതായി ബാങ്കിന് വിവരം
ലഭിച്ചതോട അന്വേഷവും തുടങ്ങി. ബാങ്കില്‍ ഉദ്യോഗസ്ഥര്‍ മറ്റു ജോലികളോ, കച്ചവടങ്ങളോ ചെയ്യരുതെന്ന ബാങ്കിന്റെ നിബന്ധനക്കെതിരായി ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചുവരുന്നതായി ബാങ്കിന്റെ വിജിലന്‍സ് വിഭാഗം കണ്ടെത്തി. അതോടെ കാര്യങ്ങളില്‍ പിടി വീഴുകയും ലാഭം കൊടുക്കല്‍ നിലക്കുകയും ചെയ്തു. തുടര്‍ന്ന് ബാങ്കിലെ വിജിലിന്‍സ് ഉദ്യോഗസ്ഥര്‍ റിലേഷന്‍ഷിപ്പ് മാനേജറെ പൊക്കുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തപ്പോളാണ് കൈവിട്ടകളിയെ കുറിച്ച് കൂടുതലായി അറിയുന്നത്. അപ്പോഴേക്കും ലാഭവിഹതം കിട്ടാത്തവര്‍ ഇദ്ദേഹത്തെ അന്വേഷിച്ച് ബാങ്കിലേക്ക് എത്താന്‍ തുടങ്ങിരുന്നു. സ്വന്തം ജീവനക്കാരന്‍ നടത്തിയ തട്ടിപ്പിന്റെ
ഉത്തരവാദിത്വത്തില്‍ നിന്ന് ബാങ്കിന് പിന്‍വലിയാന്‍ കഴിയില്ലെന്നിരക്കെയാണ് ബാങ്കിന്റെ പരാതിയില്‍ തന്നെ ഉദ്യോഗസ്ഥനെ പൊക്കിയത്.

നിക്ഷേപകര്‍ക്ക് പന്ത്രണ്ട് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പ്രതിമാസം ലാഭം നല്‍കുമെന്നാണ് ഇദ്ദേഹം ഉറപ്പുനല്‍കിയിരുന്നത്. പലര്‍ക്കും പലതവണ ഇത്തരത്തില്‍ കൃത്യമായി പണം ലഭിക്കുകയും ചെയ്തതോടെ വിശ്വാസ്യതയേറുകയും കൂടുതല്‍ പേര്‍ റിലേഷന്‍ഷിപ്പ് ഓഫീസറെ കണ്ട് പണം നല്‍കുകയും ചെയ്യുകയായിരുന്നു. വ്യാജമ്യുച്ചല്‍ ഫണ്ടിന്റെ ലെറ്റര്‍പാഡും രശീതിയും തയ്യാറാക്കിയാണ് കൃത്യമായ രേഖകള്‍ ബാങ്കിന്റെ പേരില്‍ നല്‍കിയത്. ബാങ്ക് പലിശയില്‍ താല്‍പര്യമില്ലാത്തവരെ ആകര്‍ഷിക്കാന്‍ ലാഭവിഹിതം എന്ന സല്‍പേരിലാണ് ഇയാള്‍ വലയിലാക്കിയത്. പ്രവാസികളാണ് പലിശക്കെയില്‍ കുടുങ്ങാതിരിക്കാന്‍ ലാഭവിഹിതത്തില്‍ തലവെച്ചുകൊടുത്തവരേറെയും വലിയ ലാഭം നല്‍കുന്ന സ്‌കീം പാട്ടായതോടെ ഇതേ ബാങ്കിന്റെ മറ്റുപല ശാഖകളിലും പണം ിക്ഷേപിക്കാനാളെത്തിയതോടെയാണ് കാര്യങ്ങള്‍ പുറത്തായത്. തുടര്‍ന്ന്  ബാങ്ക് അസിസ്റ്റന്റ്   മാനേജര്‍ ജോലി അവസാനിപ്പിച്ച് മുങ്ങി. ഒപ്പം കിട്ടിക്കൊണ്ടിരുന്ന പണം ഇദ്ദേഹത്തിന്റെ സ്‌കീമില്‍ ചേര്‍ന്നവര്‍ക്ക് കിട്ടാതെയായി. അന്വേഷണവുമായി ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പിന്റെ കഥയുടെ ചുരളഴിയുന്നത്. ബാങ്കിലെ മാനേജര്‍ അടക്കമുള്ള ജീവനക്കാരെല്ലാം ഈ സ്‌കീമിനെ കുറിച്ചറിയുന്നതും പണം നിക്ഷേപിച്ചവര്‍ ബാങ്കിലെത്തിയപ്പോള്‍ മാത്രമാണ്. സംഭവം പുറത്തായതോടെ
ബാങ്കിന്റെ ഉന്നതര്‍ മലപ്പുറത്തെ ഓഫീസിലെത്തുകയും വിശദമായി കാര്യങ്ങള്‍ ന്വേഷിക്കുകയും ചെയ്തപ്പോഴാണ് വന്‍ തട്ടിപ്പ് നടന്നതായി വിവിരം ലഭിച്ചത്. ബാങ്കിന്റെ ഹെഡ് ഓഫീസില്‍ നിന്നുള്ള വിജിലന്‍സ് സംഘം ഇപ്പോള്‍ ബാങ്കില്‍ ക്യാമ്പ് ചെയതാണ് തട്ടിപ്പ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയത്.

ബിസിനസ്സ് വര്‍ധിപ്പിക്കാനുള്ള ബാങ്കുകളുടെ കിടമത്സരത്തില്‍ കബളിപ്പിക്കപ്പെടുന്നത് സാധാരണക്കാരായ ഇടപാടുകാരാണ്. റിലേഷന്‍ഷിപ്പ് ഓഫീസര്‍മാര്‍ എന്നപേരില്‍ ബാങ്കുകളില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്നവരാണ് ബാങ്ക് നിക്ഷേപങ്ങള്‍ കാന്‍വാസ് ചെയ്യുന്നതിനും ലോണ്‍- മ്യുച്ച്വല്‍ ഫണ്ട് എന്നിവക്കെല്ലാമായി ജനങ്ങളുമായി ഇടപെടുന്നത്. ഇത് ഇവര്‍ക്ക് വിശ്വാസ്യത ഉണ്ടാക്കിയെടുക്കാനുള്ള മികച്ച
അവസരമാകുന്നെന്നു മാത്രമല്ല സാമ്പത്തികശേഷിയുള്ളവരെ ആകര്‍ഷിക്കാനുള്ള അവസരവും തുറന്നു നല്‍കുന്നു. ഇവരെയ മേല്‍നോട്ടം നടത്തുന്നതിനോ ഇടപാടുകാരുമായി ഇവര്‍ ഉണ്ടാക്കുന്ന ബന്ധം ഏതുരത്തിലാണെന്നു മനസ്സിലാക്കുന്നതിനോ ബാങ്കുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കഴിയാറില്ല. വര്‍ധിച്ച ജോലിഭാരം തന്നെയാണ് പ്രധാനകാരണം. ഈ അവസരം മുതലെടുത്താണ് മലപ്പുറത്തെ പ്രമുഖബാങ്കില്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍ ബാങ്കിനുള്ളില്‍ ഇരുന്നുകൊണ്ടു തന്നെ സ്വന്തം സ്‌കീം നടപ്പാക്കി പണം തട്ടിയത്. ലോണ്‍ ശരിയാക്കി തരാമെന്ന് ഉറപ്പു നല്‍കി ചില ബാങ്കിലെ ഇത്തരം ഓഫീസര്‍മാര്‍ പണം തട്ടുന്നതായും പരാതി ഉണ്ട്.

മലപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
വിദേശനിക്ഷേപകരുടെ പണമാണ് ഇത്തരത്തില്‍ തട്ടിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ സഹോദരന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ‘ ടുമ്മി ആന്‍ഡ് മീ’ കമ്പനിയുടെയും അക്കൗണ്ടുകളിലേക്കാണ് ഈ പണം നിക്ഷേപിച്ചതെന്നും ബാങ്ക് ഓഡിറ്റ് വിഭാഗം കണ്ടെത്തി. പണം ട്രാന്‍സര്‍ ചെയ്തു തട്ടിപ്പ് നടത്തിയതിന്റെ രേഖകളെല്ലാം സഹിതമാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
ബാങ്കിന്റെ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബാങ്ക്,ജീവനെക്കാരനെ ബാങ്കില്‍ നിന്നും പുറത്താക്കി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തതിന് പിന്നാലെ പ്രതി ഒളിവില്‍പോയിരുന്നു. ചില പോലീസുദ്യോഗസ്ഥരുടെ സഹായവും ഇയാള്‍ക്ക് ലഭിച്ചതായി സൂചനകളുണ്ട്. . സംഭവത്തിന് ശേഷം  ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്ന  പ്രതിയെ മലപ്പുറം ഡി.വൈ.എസ്.പി അബ്ദുല്‍ ബഷീറിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

Sharing is caring!