നിലമ്പൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

നിലമ്പൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

മഞ്ചേരി : നിരോധിത മയക്കുമരുന്നായ എം ഡി എം എ സഹിതം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പുല്ലാര വലിയകത്ത് മുഹമ്മദ് അര്‍ഷദ് (23)നെയാണ് മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളും മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ അഡീഷണല്‍ എസ് ഐ ബഷീര്‍, സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ ഐ കെ ദിനേഷ്, ആര്‍ ഷഹേഷ്, ഹരിലാല്‍, സജീര്‍ബാബു എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ മഞ്ചേരി നിലമ്പൂര്‍ റോഡിലെ ബിരിയാണി സെന്ററിന് സമീപത്തുവെച്ചാണ് പ്രതി പിടിയിലായത്. ചില്ലറ വിപണിയില്‍ കാല്‍ ലക്ഷത്തോളം രൂപ വില വരുന്ന 5ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Sharing is caring!