മലപ്പുറം ചിറമംഗലത്ത് പണം തട്ടിയെടുക്കാനായി യുവാവിനെ തട്ടിക്കൊണ്ടുപോയ എട്ടംഗ സംഘം അറസ്റ്റില്‍

പരപ്പനങ്ങാടി :ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പരപ്പനങ്ങാടി പോലീസ് തിരുവാമ്പടി പുല്ലൂരാംപാറയില്‍ നിന്നും അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്നും. നിയമ വിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യുവാവിന്റെ തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്. തട്ടിക്കൊണ്ട് പോയ ശേഷം യുവാവിനെ തടങ്കലില്‍ പാര്‍പ്പിച്ച് മോചനത്തിനായി 30 ലക്ഷം രൂപ യുവാവിന്റെ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. താഹാബീച്ചിലെ കോളിക്കലകത്ത് ഇസ്ഹാഹാഖിനെയാണ് ചിറമംഗലത്ത് വച്ച് മാരകായുധങ്ങളുമായി വന്ന അക്രമി സംഘം ടൊയോട്ട ഫോര്‍ച്യുണര്‍ കാറില്‍ നാട്ടുകാരെ വാള്‍ വീശി ഭയപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയത്. തിരുവാമ്പാടി പുല്ലൂരാംപാറ ഷാന്‍ഫാരി(29), താനൂര്‍ കാട്ടിലങ്ങാടി തഫ്സീര്‍ (27 ), വലിയപറമ്പ് പാക്കണ്ടിയില്‍ മുഹമ്മദ് നജാദ് (28 ), വലിയപറമ്പ് വലിയ പീടിലേക്കല്‍ മുഹമ്മദ് ആരിഫ് (28 ), പുല്ലാരംപാറ മാടമ്പാട്ട് ജിതിന്‍ (38), താമരശേരി തച്ചാംപൊയില്‍ പുത്തന്‍തെരുവില്‍ ഷാഹിദ് (36), തിരുവമ്പാടി കാവുങ്ങല്‍ കടക്കാട്ടുപാറ ജസിം (27 ), പുല്ലൂരാമ്പാറ ആഷിഖ് മുഹമ്മദ് (27) എന്നിവരെയാണ് പരപ്പനങ്ങാടി സി ഐ ഹണി കെ.ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികള്‍ വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കൊടുത്തു വിട്ട സ്വര്‍ണ്ണം ഇസഹാഖ് ക്യാരിയറുമായി ചേര്‍ന്ന് തട്ടിയെടുത്തു എന്നും സ്വര്‍ണ്ണം ഉരുക്കി വിറ്റു പണം വാങ്ങി എന്നും പണം പ്രതികള്‍ക്ക് തിരികെ നല്‍കാത്തതു കൊണ്ടാണ് തട്ടിക്കൊണ്ടുപോയത് എന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തട്ടിക്കൊണ്ടുപോകപ്പെട്ട ഇസഹാഖ് സ്വര്‍ണക്കവര്‍ച്ച, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയും താനൂര്‍ പോലീസ് സ്റ്റേഷന്‍ റൗഡിയുമാണ്. ഇസഹാഖിനെതിരെ നേരത്തേ ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നതാണ്. പ്രതികളുടെ കയ്യില്‍ നിന്നും പരപ്പനങ്ങാടി പോലീസ് മോചിപ്പിച്ചു കൊണ്ടു വന്ന ഇസ്ഹാഖ് പയ്യോളി പോലീസ് സ്റ്റേഷനിലെ കവര്‍ച്ച കേസില്‍ പ്രതിയാണ്. പരപ്പനങ്ങാടി പോലീസ് കൈമാറിയ ഇസഹാഖിനെ പയ്യോളി കേസില്‍ റിമാന്റ് ചെയ്തു. പരപ്പനങ്ങാടി എസ് ഐ കെ നവീന്‍ ഷാജ്, പരമേശ്വരന്‍ , പോലീസുകാരായ അനില്‍. മുജീബ്, രഞ്ജിത്ത്, ഡാന്‍സാഫ് ടീമംഗങ്ങളായ വിപിന്‍, അഭിമന്യു ,ആല്‍ബിന്‍, ജിനേഷ്, സബറുദീന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പരപ്പനങ്ങാടി പോലീസ് അറിയിച്ചു.
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]