മലപ്പുറം വെളിമുക്കിലെ തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍ ദുരൂഹത

മലപ്പുറം വെളിമുക്കിലെ തൊഴിലാളി താമസ സ്ഥലത്ത് മരിച്ച നിലയില്‍ ദുരൂഹത

മഞ്ചേരി : തൊഴിലാളിയെ വാടക ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവന്തപുരം പാറശാല പരശുവയ്ക്കില്‍ തൈപ്ലാങ്കല വടക്കേ പുത്തന്‍വീട്ടില്‍ മല്‍ഹിയയുടെ മകന്‍ ശോഭകുമാര്‍ (52) ആണ് മരിച്ചത്. കെട്ടിടങ്ങളില്‍ ടൈല്‍ പതിക്കുന്ന ജോലിക്കാരനാണ്. പെരുമ്പടപ്പ് മുളമുക്കിലെ വാടക ക്വാര്‍ട്ടേഴ്സില്‍ സഹപ്രവര്‍ത്തകനും നാട്ടുകാരനുമായ അജിത് കുമാറിനൊപ്പം താമസിച്ചു വരികയായിരുന്നു. പെരുമ്പടപ്പ് എസ് ഐ കെ കെ ശ്രീനി ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി. മാതാവ് : സുന്ദരഭായ്, ഭാര്യ : മേരി നേസം, മകന്‍ : അശ്വിന്‍ കുമാര്‍. സഹോദരന്‍ : മണി.

Sharing is caring!