പ്രണയം നടിച്ച് ബലാല്‍സംഗം : യുവാവിനെ റിമാന്റ് ചെയ്തു

പ്രണയം നടിച്ച് ബലാല്‍സംഗം : യുവാവിനെ റിമാന്റ് ചെയ്തു

മഞ്ചേരി : പ്രണയം നടിച്ച് പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ മങ്കട പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മങ്കട പുളിക്കപ്പറമ്പ് കുന്നുമ്മല്‍ ജിഷ്ണു (22)നെയാണ് ജഡ്ജി എസ് നസീറ റിമാന്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ സെപ്തംബര്‍ 28ന് മൊബൈല്‍ ഫോണില്‍ വിളിച്ച് വീട്ടില്‍ നിന്നിറക്കി പ്രതിയുടെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. രണ്ടു ദിവസം മങ്കട കൂട്ടില്‍ എന്ന സ്ഥലത്തെ റബ്ബര്‍ തോട്ടത്തിലും ക്വാറിയിലും താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മങ്കട എസ് ഐ സി കെ നൗഷാദാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ആണ് പ്രതിയെ റിമാന്റ് ചെയ്തത്.

Sharing is caring!