സൗദിയില്‍ വാഹനാപകടം: രണ്ട് മലപ്പുറംസ്വദേശികള് മരിച്ചു
മലപ്പുറം: മദീനയിലേക്ക് തീര്‍ഥാടനത്തിന് പോകുന്നതിനിടെ വാഹനാപകടത്തില്‍ രണ്ട് മലപ്പുറം മങ്കട സ്വദേശികള്‍ മരിച്ചു. സൗദി അറേബ്യയിലെ ബുറൈദക്കടുത്ത് അല്‍ റാസിലെ നബ് ഹാനിയയില്‍ ഇന്നു പുലര്‍ച്ച മൂന്ന് മണിക്കുണ്ടായ വാഹനാപകടത്തിലാണ് മലപ്പുറം ജില്ലക്കാരായ മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന് (23) എന്നിവര്‍ മരണപ്പെട്ടത്. അല്‍റസ് പട്ടണത്തില്‍നിന്ന് 30 കിലോമീറ്ററകലെ നബ്ഹാനിയയില്‍ ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് എച്ച് വണ്‍ വാന്‍ അപകടത്തില്‍ പെടുകയായിരുന്നു.
രണ്ട് സ്ത്രീകള്‍ പരിക്കുകളോടെ അല്‍റസ് ആശുപത്രിയിലാണുള്ളത്. മൂന്ന് കുട്ടികള്‍ക്കും സാരമായ പരിക്കുകളുണ്ട്. റിയാദിന് സമീപം ഹുറൈംലയില്‍ ജോലി ചെയ്യുന്ന ഇവര്‍ കുടുംബ സമേതം വ്യാഴാഴ്ച രാത്രി മദീനയിലേക്ക് സിയാറത്തിന് പുറപ്പെട്ടതായിരുന്നു. ഇഖ്ബാലിന്റെ കുടുംബമടക്കം മൂന്ന് കുടുംബങ്ങളും ഹുസൈനും ഡ്രൈവറുമുള്‍പ്പടെ 12 പേര് വാനില്‍ ഉണ്ടായിരുന്നതായാണ് വിവരം.
ഇഖ്ബാലിന്റെ ഭാര്യ സഹോദരനാണ് മരിച്ച ഹുസ്സൈന്‍. ഹുറൈംലയില്‍ വര്‍ക്ക്ഷോപ്പ് നടത്തുകയായിരുന്നു ഇഖ്ബാല്‍. അപകടത്തില്‍ പരിക്ക് പറ്റിയ മറ്റുളളവര്‍ക്ക് പ്രാഥമിക ചികിത്സ നല്കി. അല്‍റസ് കെ.എം.സി.സി പ്രസിഡന്റ് ശുഐബ്, ഉനൈസ കെ.എം.സി.സി പ്രസിഡന്റ് ജംഷീര്‍ മങ്കട, റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്മാന് സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.
ഇവരെല്ലാം ഹുറൈമലയില്‍ ജോലി ചെയ്യുന്നവരാണ്. ഇഖ്ബാല്‍ അളിയന് ഹുസൈന്റെ കുടുംബവുമൊത്ത് മദീനയിലേക്ക് സിയാറത്തിന് പോകും വഴിയാണ് അപകടമുണ്ടായത്. കുടുംബത്തിന് കാര്യമായ പരുക്കുകളില്ല. മരണപ്പെട്ട ഇഖ്ബാല്‍ കാച്ചിനിക്കാട്ടെ ചെറുശ്ശോല അബു കുഞ്ഞാച്ചുമ്മ മീനാര്‍കുഴി ദമ്പതികളുടെ പുത്രനാണ്. ഭാര്യ: മാരിയത്ത് വള്ളിക്കാപ്പറ്റ. മക്കള്‍: ഫാത്തിമ മിന്‍ഹ, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ,വള്ളിക്കാപ്പറ്റ. വെള്ളേക്കാട് ഉമ്മറിന്റെ മകന് ഹുസൈന് ന്റെ മാതാവ് കദീജ, ഭാര്യ ഫസീല. മകന് ബിഷ്റുല്‍ ഹാഫി (ഒരു വയസ്സ്) സഹോദരങ്ങള്‍. അബ്ദുല്‍ മജീദ്. മുസ്തഫ. സഹോദരികള്‍ ഉമ്മുല്‍ ഹൈര്‍. ഫൗസിയ.മാരിയത്ത്.സഫിയ്യ. ബുഷ്റ
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]