ചിറക്’; പബ്ലിക്കേഷൻസ്,   വെബ്സൈൻ സംവിധാനവുമായി യൂത്ത്ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി.

ചിറക്’; പബ്ലിക്കേഷൻസ്,   വെബ്സൈൻ സംവിധാനവുമായി യൂത്ത്ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി.

‘മലപ്പുറം: ചിറക്’ എന്ന പേരിൽ പബ്ലികേഷൻസ്, വെബ്സൈൻ സംവിധാനങ്ങൾ ആരംഭിക്കുവാൻ മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റി തീരുമാനിച്ചു. പുസ്തക പ്രസാധനം, റീഡിങ്ങ് ക്ലബ്, ചർച്ചകൾ, രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ  വിഷയങ്ങളിൽ പഠനവും ഗവേഷണവും തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധിക്കുകയാണ് പബ്ലിക്കേഷൻസ് കൊണ്ട് ലക്ഷ്യമിടുന്നത്. ഈ മേഖലയിലെ പ്രാപ്തരായവരുടെ മേൽ നോട്ടത്തിലും നേതൃത്വത്തിലുമായിരിക്കും ഇതിന്റെ പ്രവർത്തനം. നിരവധി അമൂല്യ ഗ്രന്ഥങ്ങൾ ചിറകിലൂടെ പിറവിയെടുക്കുവാനുള്ള പ്രയത്നങ്ങൾ ഉണ്ടാകും. പുതിയ തലമുറയെ എഴുത്തിന്റെയും വായനയുടെയും വഴികളിലേക്ക് കൊണ്ട് വരാനുള്ള പദ്ധതികൾക്കും ചിറകിനു കീഴിൽ രൂപം നൽകും. ഔദ്യോഗികമായ നടപടിക്രമങ്ങൾ പൂർത്തികരിച്ചാലുടൻ തന്നെ ജില്ലയിൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കും.
ആഴമുള്ള ആലോചനകളുടെയും  ചിന്തകളുടെയും ആശയങ്ങളുടെയും വർത്തമാനങ്ങളുടെയും  അന്വേഷണങ്ങളുടെയും എഴുത്തും ദൃശ്യാവിഷ്കാരവുമാണ് ‘ചിറക് വെബ്സൈൻ’. പ്രത്യേക എഡിറ്റോറിയൽ ബോർഡിനു കീഴിൽ വായനക്കൊപ്പം കാഴ്ചയുടെയും കേൾവിയുടെയും വിരുന്നൊരുക്കി ഒൺലൈൻ ലോകത്ത് പുതിയ ഇടം തീർക്കുകയാണ് ചിറക് വെബ്സൈൻ. ഒപ്പം സർഗാത്മക ചർച്ചകളും സാംസ്കാരിക ഇടപെലുകളും കൊണ്ട് സജീവമായിരിക്കും ഇവിടം. സോഷ്യൽ മീഡിയ തുറന്ന് തന്ന അതിരുകളില്ലാത്ത ലോകത്ത് പുതിയ അപ്ഡേഷനുകളുടെ കുത്തൊഴുക്കിൽ പൂർണ്ണമായും സ്ക്രീൻ ഡയറ്റിലേക്ക് മാറിയ യുവതക്കിടയിലേക്ക് ഇ-വായനയുടെ വാതായനങ്ങൾ തുറന്ന് വെക്കുവാൻ ഈ സംവിധാനത്തിനാകുമെന്ന പ്രതീക്ഷയിലാണ് മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റി.
മുസ്‌ലിം യൂത്ത്ലീഗിന്റെ ‘ചിറക്’ സംഘടനാ ശാക്തീകരണ കാമ്പയിനിലൂടെ രൂപപ്പെടുത്തിയ കർമ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് പബ്ലിക്കേഷനും വെബ്സൈനും  പ്രവർത്തനം ആരംഭിക്കുന്നതെന്ന് ജില്ലാ പ്രസിഡണ്ട് ഷരീഫ് കുറ്റൂരും ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫും പറഞ്ഞു.
പബ്ലിക്കേഷൻസ് ലോഗോ പ്രകാശനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും വെബ്സൈൻ ലോഗോ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: യു എ ലത്തീഫും നിർവ്വഹിച്ചു. പ്രസിഡന്റ് ശരീഫ് കുറ്റൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, ട്രഷറർ ബാവ വിസപ്പടി, ഭാരവാഹികളായ ഗുലാം ഹസ്സൻ ആലംഗീർ, എൻകെ ഹഫ്സൽ റഹ്മാൻ,  കുരിക്കൾ മുനീർ,സലാം ആതവനാട്, പി.സലീൽ,കെ.എം അലി,ശിഹാബ് പുറങ്ങ്, ശരീഫ് വടക്കയിൽ, ഐ പി ജലീൽ, ടി പി ഹാരിസ്, സി എച്ച് അബ്ദുൽ കരീം, സി അസീസ്,യൂസുഫ് വല്ലാഞ്ചിറ, ടി വി അബ്ദുറഹിമാൻ, നിസാജ് എടപ്പറ്റ എന്നിവർ സംബന്ധിച്ചു.

Sharing is caring!