മലപ്പുറം ചാലിയാറില്‍ യുവതി കുളത്തില്‍ മുങ്ങിമരിച്ചു

മലപ്പുറം ചാലിയാറില്‍ യുവതി കുളത്തില്‍ മുങ്ങിമരിച്ചു

മലപ്പുറം: മലപ്പുറം ചാലിയാര്‍ പഞ്ചായത്തിലെ മൂലേപ്പാടത്ത് യുവതി കുളത്തില്‍ മുങ്ങിമരിച്ചു. ഗൂഡല്ലൂര്‍ ചെമ്പാല സ്വദേശി മേഘനാഥന്റെ ഭാര്യ മഹാലക്ഷ്മിയാണ് മൂലേപ്പാടം ഏഴാം ബ്ലോക്കിലെ കുളത്തില്‍ മുങ്ങിമരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ സഹോദരിയോടൊപ്പം കുളത്തില്‍കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മഞ്ചേരി സ്വദേശിയുടെ റബര്‍ തോട്ടത്തിലാണ് മഹാലക്ഷ്മിയുടെ മാതാപിതാക്കള്‍ ടാപ്പിങ് ജോലി ചെയുന്നത്. ഈ പറമ്പില്‍ കുടിവെള്ള ആവശ്യത്തിനും കൃഷിക്കുമായി കുഴിച്ച കുളത്തിലാണ് യുവതി അപകടത്തില്‍പ്പെട്ടത്. ശബ്ദം കേട്ട് പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരാഴ്ച മുമ്പാണ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കാന്‍ മഹാലക്ഷ്മി മൂലേപ്പാടത്തെ സ്വന്തം വീട്ടില്‍ എത്തിയത്.

Sharing is caring!