മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് സി.പി.എം ഓഫീസാക്കി മാറ്റിയെന്ന്

മലപ്പുറം: നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മലപ്പുറത്തെ ഓഫീസ് സിപിഐഎം പാര്‍ട്ടി ഓഫീസാക്കി മാറ്റിയെന്ന് പ്രചാരണം. പ്രചാരണത്തിനെതിരെ സി.പി.എം രംഗത്തെത്തി. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണിതെന്ന് സിപിഐഎം തിരൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. ഹംസകുട്ടി പറഞ്ഞു. രാഷ്ട്രീയ എതിരാളികളാണിതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ എതിരാളികളുടെ ഈ ശ്രമം വിലപോകില്ലെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘തിരൂരില്‍ പോപുലര്‍ ഫ്രണ്ടിന് വലിയ സ്വാധീനമുണ്ടായിരുന്നില്ല. തിരൂര്‍ ഡിവൈഎസ്പി ഓഫീസിനടുത്താണ് സിപിഐഎം ഏരിയാകമ്മിറ്റി ഓഫീസ്. കഴിഞ്ഞ 25 വര്‍ഷമായി ഇവിടെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഓഫീസ് ഉള്ളപ്പോള്‍ ഞങ്ങള്‍ എന്തിനാണ് മറ്റുള്ള സംഘടനയുടെ ഓഫീസ് കയ്യേറുന്നത്?. നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് പിന്നാലെയാണ് സംഘ്പരിവാര്‍ പ്രൊഫൈലുകളില്‍ നിന്നും വ്യാജ പ്രചാരണം ആരംഭിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ എന്ന സോഷ്യല്‍മീഡിയ പേജ് സിപിഐഎം തിരൂര്‍ എന്ന പേരിലേക്ക്
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]