റിയാദില്‍ നിന്നും കാണാതായ മലപ്പുറത്തുകാരനെ കണ്ടെത്തി

റിയാദില്‍ നിന്നും കാണാതായ മലപ്പുറത്തുകാരനെ കണ്ടെത്തി

മലപ്പുറം: റിയാദില്‍ നിന്നും കാണാതായ മലപ്പുറം അരിപ്രയിലെ മാമ്പ്ര സ്വദേശി ഹംസത്തലിയെ ബുറൈദയില്‍ കണ്ടെത്തി. കഴിഞ്ഞ മാസം 14നായിരുന്നു ഇദ്ദേഹത്തെ കാണാതാകുന്നത്. റിയാദിലെ നസീമിലുള്ള ഒരു ബഖാലയില്‍ ജോലി ചെയുകയായിരുന്നു ഹംസത്തലി. ജോലി കഴിഞ്ഞ് ഉച്ചക്ക് മുറിയിലേക്ക് പോകുമ്പോള്‍ ആണ് ഇദ്ദേഹത്തെ കാണാതാകുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിഷോധിച്ച് അന്വേഷണം നടത്തിയെങ്കില്‍ ഒരു വിവരവും കിട്ടിയില്ല. കാണാതാകുന്നത് മുമ്പ് രണ്ട് തവണ വീട്ടിലേക്ക് വിളിച്ചിരുന്നു. കവര്‍ച്ചാ സംഘം തന്നെ തട്ടികൊണ്ടുപോയെന്ന് അറിയിച്ചു. സോഷ്യല്‍ മീഡിയ വഴി വലിയ പ്രചാരണം ആണ് ഇയാളെ കണ്ടെത്താന്‍ നടത്തിയിരുന്നത്. പിന്നീട് യുവാവിനെ കാണാനില്ലെന്ന് കാണിച്ച് സ്‌പോണ്‍സര്‍ പൊലീസില്‍ പരാതി നല്‍കി. കൂടാതെ റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍ അന്വേഷണം നടത്തി വരുകയായിരുന്നു.

അപ്പോഴാണ് കഴിഞ്ഞ ദിവസം ഒരു ഫോണ്‍ വന്നത്. സുഡാന്‍ പൗരന്റെ ഫോണില്‍ നിന്ന് റിയാദിലുള്ള മറ്റൊരു മലയാളിക്കാണ് ഫോണ്‍ വന്നത്. മാധ്യമങ്ങളിലൂടെ ഹംസത്തലിയെ കാണാതായ വിവരം അറിഞ്ഞു എന്നായിരുന്നു വിവരം. ഫോണ്‍ നമ്പര്‍ എവിടെ നിന്നാണ് എന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തി. ബുറൈദയിലാണെന്ന് മനസിലായി. ഹംസത്തലിയുടെ സഹോദരി ഭര്‍ത്താവായ അഷ്‌റഫ് ഫൈസിയും, സിദ്ദീഖ് തുവ്വൂരും ചേര്‍ന്ന് ബുറൈദയിലേക്ക് പോയി. മൊബൈല്‍ ഉടമയായ സുഡാന്‍ പൗരനെ കണ്ടെത്തി. പെട്രോള്‍ സ്റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്നു സുഡാന്‍ പൗരന്‍. പിന്നീട് അവിടെയുള്ള സിസിടിവി പരിശോധിച്ച് വരുകയായിരുന്നു.

അവിടെയുള്ള മലയാളി ജീവനക്കാരന് ഹംസത്തലിയുടെ ഫോട്ടോ കാണിച്ച് കൊടുത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. പിന്നീട് കഫ്തീരിയ ജീവനക്കാരനായ മണ്ണാര്‍ക്കാട് സ്വദേശി ഹംസത്തലി പള്ളിയില്‍ നിന്ന് ഇറങ്ങിവരുന്നത് കണ്ടു. സിദ്ദീഖ് തുവ്വൂരിനെ വിളിച്ച് ഇയാള്‍ കാര്യം പറഞ്ഞു. തുടര്‍ന്ന് ഹംസത്തലിയെ കണ്ടെത്തുകയായിരുന്നു. ഹംസത്തലി ഇപ്പോള്‍ പോലീസ് തുടര്‍നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. റിയാദില്‍നിന്ന് ഒളിച്ചോടിയ ഹംസത്തലി ഒരു ടാക്‌സിയില്‍ കയറി 350 കിലോമീറ്റര്‍ ദൂരെയുള്ള ബുറൈദയിലെത്തി. ആദ്യത്തെ മൂന്ന് ദിവസം പള്ളികളില്‍ കഴിഞ്ഞു. പിന്നീട് രണ്ട് ദിവസം ഒരു മരത്തിന്റെ ചുവട്ടില്‍ കഴിഞ്ഞു. ഈ മരത്തിന്റെ അടുത്തുള്ള പള്ളിയില്‍ നിസ്‌കരിക്കാന്‍ പോയപ്പോള്‍ ആണ് മലയാളി കണ്ടതും ഇയാളെ തിരിച്ചറിഞ്ഞതും.

സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആണ് ഇദ്ദേഹം ഒളിച്ചോടിയതെന്നാണ് വിവരം. എല്ലാവരും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ സുഹൃത്തുക്കളോടോ ബന്ധുക്കളോടോ അറിയിക്കണം. അല്ലാതെ ഇത്തരത്തില്‍ ഒളിടച്ചോടി പോകരുതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ഓര്‍മ്മിക്കുന്നു.

Sharing is caring!