ഖത്തര്‍ വേള്‍ഡ് കപ്പ് മലപ്പുറത്തെ സ്‌കൂളിലെത്തി

ഖത്തര്‍ വേള്‍ഡ് കപ്പ് മലപ്പുറത്തെ സ്‌കൂളിലെത്തി

 

മലപ്പുറം: കേരള ഫുട്‌ബോള്‍ ടീം അംഗവും ബാംഗ്ലൂര്‍ എഫ്.സി താരവുമായ അബ്ദു റഹിമാന്‍ നഗര്‍ സ്വദേശി അര്‍ഷദ് എം.ടി, ആശിഖ് കെ എന്നിവരുടെ സാന്നിധ്യത്തില്‍ ഖത്തര്‍ വേള്‍ഡ് കപ്പ് ഒളകര ജി.എല്‍.പി സ്‌കൂളിലെത്തി. ആരവം 2ഗ22 എന്ന പേരില്‍ സ്‌കൂളില്‍ നടന്ന കായിക മേളയുടെ ഭാഗയായി സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തിന്റെ മുന്നോടിയായി കായിക കബ്ബ് അംഗങ്ങള്‍ തയ്യാറാക്കിയ വേള്‍ഡ് കപ്പ് മാതൃകയാണ് നാട്ടുകാരിലും വിദ്യാര്‍ത്ഥികളിലും കൗതുക കാഴ്ചയായി സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചത്. പ്രധാന അധ്യാപകന്‍ കെ. ശശികുമാര്‍ കേരള ടീമിന്റെ ഗോള്‍
പോസ്റ്റിലേക്ക് ബോളടിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മുഖ്യ അതിഥികളായി എത്തിയ കേരള ടീം അംഗങ്ങള്‍ക്ക് പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് ഉപഹാരം നല്‍കി.

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്, ഫുട്‌ബോള്‍ , ഓട്ടം, ലോംഗ് ജംപ്, റിലേ , ഷൂട്ടൗട്ട് തുടങ്ങിയ വിവിധ മതസരങ്ങള്‍ അരങ്ങേറി. വിജയി കള്‍ക്കുള്ള മുഴുവന്‍ ട്രോഫികളും സുദീഷ് ബാബു പി.സി എന്നവര്‍ സ്‌പോണ്‍സര്‍ ചെയ്തു.
ആവേശകരമായ സ്‌കൂള്‍ കായികമേളയില്‍ ഗ്രീന്‍, യെല്ലോ, റെഡ് എന്നീ ഗ്രൂപ്പുകള്‍ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി.
വിജയികള്‍ക്കുള്ള ട്രോഫികള്‍ പ്രധാന അധ്യാപകന്‍ കെ.ശശികുമാര്‍ വിതരണം ചെയ്തു. പി.ടി.എ അംഗം മന്‍സൂര്‍, പ്രമോദ് കുമാര്‍, അധ്യാപകരായ സോമരാജ് പാലക്കല്‍, നബീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Sharing is caring!