മലപ്പുറം പൂക്കോട്ടുംപാടത്ത് റിട്ട. ഫോറസ്റ്റ്റ്റര്‍ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ചു

മലപ്പുറം പൂക്കോട്ടുംപാടത്ത് റിട്ട. ഫോറസ്റ്റ്റ്റര്‍ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടത്ത് റിട്ട. ഫോറസ്റ്റ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട്ടുംപാടം പറമ്പ എ വി ഭവനിലെ എസ്
വിജയനാണ് (58) മരിച്ചത്. ഉച്ചക്ക് 3 മണിയോടെ പറമ്പ പള്ളിക്ക് സമീപം നാട്ടക്കല്ലിലെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൂക്കോട്ടുംപാടം പൊലീസ് എത്തി മൃതദേഹം ഇന്‍ക്വറ്റ് നടത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: അനിത (അധ്യാപിക. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പൂക്കോട്ടുംപാടം), മക്കള്‍: അനൂജ്, ലെനീഷ്.

Sharing is caring!