മകളെ പീഡിപ്പിച്ച കേസില്‍ പിതാവിനെ റിമാന്റ് ചെയ്തു

മകളെ പീഡിപ്പിച്ച കേസില്‍ പിതാവിനെ റിമാന്റ് ചെയ്തു

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ മലപ്പുറം വനിതാസെല്‍ പൊലീസ് അറസ്റ്റു ചെയ്ത പിതാവിനെ കോടതി റിമാന്റു ചെയ്തു. 16കാരിയായ മകള്‍ നല്‍കിയ പരാതിയിലാണ് 45കാരനായ പിതാവിനെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. ഇക്കഴിഞ്ഞ 19ന് വൈകീട്ട് ആറു മണിക്ക് ഇവര്‍ താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിലാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. താന്‍ ആറാം ക്ലാസില്‍ പഠിക്കുന്ന സമയം മലപ്പുറം ഗസ്റ്റ് ഹൗസിന്റെ മുന്നിലെ കെട്ടിടത്തിന് പിന്നില്‍ വെച്ചും പിതാവ് തന്നെ പീഡനത്തിന് വിധേയയാക്കിയതായി കുട്ടിയുടെ പരാതിയില്‍ പറയുന്നു. പിതാവ് കുട്ടിയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ചതായും പരാതിയുണ്ട്. പീഡന വിവരം കുട്ടി കൂട്ടുകാരിയോടും അധ്യാപികയോടും വെളിപ്പെടുത്തിയതോടെ സ്‌കൂള്‍ അധികൃതര്‍ ഇമെയില്‍ മുഖേന പൊലീസിനെ അറിയിക്കുകയായിരുന്നു. മലപ്പുറം വനിതാസെല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ റസിയ ബംഗാളത്ത് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിക്ക് പുറമെ പ്രതിക്ക് വിവാഹിതയായ മകളും ഒമ്പത്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികളുമുണ്ട്.

Sharing is caring!