കോട്ടക്കുന്നില്‍നിന്ന് പരിചയപ്പെട്ട പെണ്‍കുട്ടി ഗര്‍ഭിണിയായി: യുവാവ് അറസ്റ്റില്‍

കോട്ടക്കുന്നില്‍നിന്ന് പരിചയപ്പെട്ട പെണ്‍കുട്ടി ഗര്‍ഭിണിയായി: യുവാവ് അറസ്റ്റില്‍

മഞ്ചേരി : മാനസികാസ്വസ്ഥതയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ യുവാവിനെ മലപ്പുറം വനിതാ സെല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടിലങ്ങാടി ചെണ്ടക്കോട് പഴമള്ളൂര്‍ പാറക്കല്‍ ഷഹന്‍ഷാന്‍ (24)നെയാണ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുമ്പ് മലപ്പുറം കോട്ടക്കുന്നില്‍ വെച്ച് പരിചയപ്പെട്ട പതിനാറുകാരിയുമായി പ്രതി പ്രണയത്തിലാവുകയായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 18ന് മലപ്പുറത്തു നിന്നും കണ്ടുമുട്ടിയ പെണ്‍കുട്ടിയെ പ്രതി ബസ്സില്‍ മഞ്ചേരിയിലേക്ക് കൊണ്ടു പോകുകയും കച്ചേരിപ്പടിയിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ വെച്ച് ലൈംഗിക പീഡനത്തിന് വിധേയക്കുകയുമായിരുന്നു. കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തായത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ചൈല്‍ഡ് ലൈന്‍ നിര്‍ദ്ദേശപ്രകാരം പൊലീസ് സെപ്തംബര്‍ 25ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

 

Sharing is caring!