മലപ്പുറം വേങ്ങര പള്ളിപ്പറമ്പിലെ പീഡനം : 60കാരന് റിമാന്റില്‍

മലപ്പുറം വേങ്ങര പള്ളിപ്പറമ്പിലെ പീഡനം : 60കാരന് റിമാന്റില്‍

മഞ്ചേരി : പതിനഞ്ചുകാരന്‍ പള്ളിപ്പറമ്പില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വേങ്ങര പൊലീസ് അറസ്റ്റു ചെയ്ത അറുപതുകാരനെ കോടതി റിമാന്റ് ചെയ്തു. വേങ്ങര പത്തമൂച്ചി പാക്കട പള്ളിയാളി കോയാമു (60)നെയാണ് മലപ്പുറം ജെ എഫ് സി എം കോടതി റിമാന്റ് ചെയ്തത്. ഇക്കഴിഞ്ഞ എട്ടിന് വൈകീട്ട് സന്ധ്യാ നമസ്‌കാരത്തിന് ശേഷമാണ് സംഭവം. പള്ളിയില്‍ നമസ്‌കാരത്തിനെത്തിയതായിരുന്നു പ്രതി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പള്ളിപ്പറമ്പിലേക്ക് കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

 

Sharing is caring!