മാനസികശേഷി കുറവുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത യുവാവിന് ജാമ്യമില്ല

മാനസികശേഷി കുറവുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത യുവാവിന് ജാമ്യമില്ല

മഞ്ചേരി : വീട്ടില്‍ അതിക്രമിച്ചു കയറി മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. ചങ്ങരംകുളം കോലളമ്പ് കമ്പനിപ്പടി മാടമ്പിവളപ്പില്‍ അമീര്‍ അലി (31)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2022 ആഗസ്റ്റ് രണ്ടിനാണ് കേസിന്നാസ്പദമായ സംഭവം. മൊബൈല്‍ഫോണില്‍ നിരന്തരം വിളിച്ച് പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ച യുവാവ് സംഭവദിവസം അതിജീവിതയുടെ മൂക്കുതലയിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നുമാണ് കേസ്. പരാതിയെ തുടര്‍ന്ന് പിറ്റേന്നു തന്നെ ചങ്ങരംകുളം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് പൊന്നാനി സബ്ജയിലിലേക്കയക്കുകയായിരുന്നു.

Sharing is caring!