മലപ്പുറം ചങ്ങരംകുളത്ത് മധ്യവയസ്‌കനെ തൂങ്ങി മരിച്ചു

മലപ്പുറം ചങ്ങരംകുളത്ത് മധ്യവയസ്‌കനെ തൂങ്ങി മരിച്ചു

ചങ്ങരംകുളം:ചങ്ങരംകുളത്ത് മധ്യവയസ്‌കനെ മരത്തിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം സ്വദേശിയായ സുധാഭവനില്‍ വിജയനെയാണ്(72)
ചങ്ങരംകുളം എടപ്പാള്‍ റോഡിലെ കള്ള് ഷാപ്പിന് പുറകിലെ ഒഴിഞ്ഞ പറമ്പിലെ മരത്തിന് മുകില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വയനാട് ഒറ്റക്ക് താമസിച്ചിരുന്ന വിജയന്‍ ഏതാനും ആഴ്ച മുമ്പ് ചങ്ങരംകുളത്ത് താമസിച്ചിരുന്ന സഹോദരന്റെ വീട്ടില്‍ എത്തിയതായിരുന്നു.പിന്നീട് ദിവസങ്ങളായി ചങ്ങരംകുളത്ത് സ്വകാര്യ ക്വോര്‍ട്ടേഴ്‌സില്‍ താമസിച്ച് വരികയായിരുന്നു.ചൊവ്വാഴ്ച കാലത്ത് ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

 

Sharing is caring!