ഉപ്പില്‍ പതാക തീര്‍ത്ത് റോസ് മരിയ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍

 ഉപ്പില്‍ പതാക തീര്‍ത്ത് റോസ് മരിയ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍

മഞ്ചേരി : ഉപ്പ് കൊണ്ട് ദേശീയ പതാക വരച്ച് റോസ് മരിയ ജോസഫ് കയറിയത് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍. മഞ്ചേരി നസ്രത്ത് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് റോസ് മരിയ ജോസഫ്. 75ാം സ്വാതന്ത്ര്യദിനത്തിലാണ് ഈ മിടുക്കി ഉപ്പ് കൊണ്ട് ദേശീയ പതാക വരച്ചത്. ഏഴ് അടി വീതിയും 12 അടി നീളവുമുള്ള ത്രിവര്‍ണ്ണ പതാകയാണ് വരച്ചത്. ഇതിനായി 50 കിലോ ഉപ്പ് ഉപയോഗിക്കേണ്ടി വന്നു. അധ്യാപകനായ കൃഷ്ണകുമാറിന്റെ പിന്തുണ കൂടി ലഭിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന എറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയായി ഈ ബാലിക. മഞ്ചേരി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ബ്രാഞ്ച് മാനേജര്‍ ഷാജി ജോസഫിന്റെയും അദ്ധ്യാപിക മര്‍ഫിയുടെയും മകളാണ്.

Sharing is caring!