എട്ടാംക്ലാസുകാരനെ പീഡിപ്പിച്ചു. മധ്യവയസ്‌കന്‍ റിമാന്‍ഡില്‍

എട്ടാംക്ലാസുകാരനെ പീഡിപ്പിച്ചു. മധ്യവയസ്‌കന്‍ റിമാന്‍ഡില്‍

 

തിരൂരങ്ങാടി : മൂന്നിയൂര്‍ പോക്‌സോ കേസില്‍ മധ്യവയസ്‌കന്‍ റിമാന്‍ഡില്‍. മൂന്നിയൂര്‍ ചേളാരി വിളക്കത്രമാട് വലിയചാലി അഹമ്മദ് കോട്ടായി (60) ആണ് റിമാന്‍ഡിലായത്. പതിമൂന്നുകാരനായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തിലാണ് പ്രതിയെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയി നിര്‍മ്മാണത്തിലിരിക്കുന്ന തന്റെ കെട്ടിടത്തില്‍ കൊണ്ടുപോയി പീഢിപ്പിക്കുകയായിരുന്നു. പുറത്ത് പറയാതിരിക്കാന്‍ പണവും നല്‍കി. കുട്ടി തന്റെ സുഹൃത്തിനോടും അതുവഴി ചൈല്‍ഡ് ലൈനില്‍ പരാതി എത്തുകയും ചിത്തത്തോടെയാണ് തിരൂരങ്ങാടി പോലീസ് പ്രതിയെ പിടികൂടിയത്.

 

Sharing is caring!