മലപ്പുറത്ത് ബി.ജെ.പി. നേതാവ് കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറത്ത് ബി.ജെ.പി. നേതാവ് കുഴഞ്ഞുവീണ് മരിച്ചു

പരപ്പനങ്ങാടി : ബി.ജെ.പി. സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്ന പാലക്കല്‍ ജഗന്നിവാസന്‍ (61) കുഴഞ്ഞുവീണു മരിച്ചു. ഇന്ന് വൈകിട്ട് വീട്ടിലേക്ക് വരുന്ന വഴി ഹൃദയസ്തംഭനം സംഭവിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. പൊതു രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്ന ജഗന്നിവാസന്‍ വിവിധ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ബി.ജെ.പി. തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട്, മലപ്പുറം ജില്ലാ സെല്‍ കോ. ഓര്‍ഡിനേറ്റര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പനങ്ങാടി യൂണിറ്റ് എക്‌സിക്യുട്ടീവ് അംഗം, രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍, പന്തല്‍ വര്‍ക്‌സ് അസോസിയേഷന്‍ സെക്രട്ടറി, ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റി തിരൂരങ്ങാടി താലൂക്ക് കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ : ലീന. മക്കള്‍ : വിഷ്ണു, ലിജിന. സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

 

Sharing is caring!