പെരുമ്പടപ്പ് പുത്തന്‍ പള്ളി ആണ്ട് നേര്‍ച്ച ആരംഭിച്ചു

പെരുമ്പടപ്പ് പുത്തന്‍ പള്ളി ആണ്ട് നേര്‍ച്ച ആരംഭിച്ചു

മലപ്പുറം:പ്രസിദ്ധമായ പെരുമ്പടപ്പ് പുത്തന്‍ പള്ളി ആണ്ട് നേര്‍ച്ച ആരംഭിച്ചു.
ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് സമസ്ത കേരള ജംഈയ്യുല്‍ ഉലമപ്രസിഡന്റ് സയ്യിദ് ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പുത്തന്‍ പള്ളി ജാറം പ്രസിഡന്റ് അഷറഫ് ചെങ്ങണാത്ത് അധ്യക്ഷത വഹിച്ചു.സമസ്ത കേന്ദ്രമുശാവറ അംഗം ശൈഖുനാ എം വി ഇസ്മായില്‍ മുസ്ല്യാര്‍ അനുഗ്രഹ പ്രഭാഷണവും മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണവും നടത്തി.
ഇന്ന് (സപ്തംബര്‍ 22 ന്) ഉച്ചക്ക് ശേഷം 2.30ന് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും പ്രതിജ്ഞയും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ ഉദ്ഘാടനം ചെയ്യും. റിട്ട.പൊലീസ് ഡയറക്ടര്‍ ജനറല്‍ ഋഷിരാജ് സിംഗ് ക്ലാസ്സെടുക്കും.വൈകുന്നേരം 7മണിക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി സനദ് ദാനം നടത്തും. എം ടി അബദുള്ള മുസ്ല്യാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.രാത്രി എട്ടരക്ക് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് മാനു തങ്ങള്‍ വല്ലപ്പുഴ നേതൃത്വം നല്‍കും.ജലീല്‍ റഹ്മാനി ഉദ്‌ബോധന പ്രഭാഷണം നടത്തും.23 ന് വെള്ളിയാഴ്ച നടക്കുന്ന അനുസ്മരണ സമ്മേളനം സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ഹുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ഡോ മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തും.24 ന് ശനിയാഴ്ച ചേരുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘടനം ചെയ്യും.ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യ പ്രഭാഷണം നടത്തും. എം എല്‍ മാരായ പി നന്ദകുമാര്‍, എ പി അനില്‍ കുമാര്‍ , പി എസ് സി ചെയര്‍മാന്‍ അഡ്വ എം കെ ഷക്കീര്‍ എന്നിവര്‍ സംസാരിക്കും.
നേര്‍ച്ചയുടെ സമാപന ചടങ്ങായ ഭക്ഷണ വിതരണം 25 ന് ഞായറാഴ്ച 10 മണിക്ക് ആരംഭിക്കും. മുപ്പതിനായിരത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ സെക്രട്ടറി ഫൈസല്‍ തെക്കെപ്പുറം,പ്രസിഡന്റ് അഷറഫ് ചെങ്ങണത്ത്,സ്വാഗത സംഘം ചെയര്‍മാന്‍ വി ആര്‍ മുഹമ്മദ്,ദീനി ചെയര്‍മാന്‍ ഷെക്കീര്‍ വീട്ടിലെ വളപ്പില്‍,സ്‌കൂള്‍ ചെയര്‍മാന്‍ ഷെബിന്‍ ചിറ്റോത്തയില്‍ എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാത്രി 8 മണിക്ക് നടക്കുന്ന ദു ആ സമ്മേളനത്തിന് ശൈഖുനാ ഏലംകുളം ബാപ്പുമുസ്ല്യാര്‍ നേതൃത്വം നല്‍കും.

Sharing is caring!