70ലക്ഷം ലോട്ടറി അടിച്ചിട്ടും കൂടുതല്‍ പണംമോഹിച്ച് മഞ്ചേരിക്കാരന്

മലപ്പുറം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നിര്‍മ്മല്‍ ഭാഗ്യക്കുറിയില്‍ ഒന്നാംസമ്മാനമായ 70ലക്ഷംരൂപ അടിച്ചിട്ടും കൂടുതല്‍ പണംമോഹിച്ച് ടിക്കറ്റ് തട്ടിപ്പുസംഘത്തിന് കൈമാറിയതോടെ ഒന്നും ലഭിക്കാത്ത അവസ്ഥയില്‍ മഞ്ചേരി സ്വദേശി. 70ലക്ഷം രൂപയുടെ ലോട്ടറിടിക്കറ്റ് അടിച്ച
മഞ്ചേരി പാപ്പിനിപ്പാറ സ്വദേശിക്കു ലഭിക്കുന്ന സമ്മാനത്തുകയെക്കാള്‍ കൂടുതല്‍ പണം വാഗ്ദാനംചെയ്ത് സംഘം സമീപിച്ചത്. എന്നാല്‍ കൂടുതല്‍ പണം ലഭിക്കുമെന്നതിനാല്‍ തന്നെ ഇവരുടെ കെണിയില്‍പെടുകയുംചെയ്തു. മൂന്വര്ഷങ്ങളിലെല്ലാം ഓണംബംബര്‍ ലോട്ടറി ഒന്നാംസമ്മാന ടിക്കറ്റിന് വിവിധ അവകാശികള്‍ രംഗത്തുവരാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായിരുന്നില്ല. കുറ്റമറ്റ രീതിയില്‍ ഇത്തവണ ടിക്കറ്റ് വിതരണം നടത്താനുള്ള നടപടികളുണ്ടായിരുന്നു. ടിക്കറ്റിന് പുറത്തുപേരും മേല്‍വിലാസവും ഉള്‍പ്പെടെ എഴുതണമെന്ന് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കിയിരുന്നു. ഇതെ തുടര്‍ന്നാണു വിലിയ രീതിയിലുള്ള തട്ടിപ്പുകളുടെ സാധ്യതകുറച്ചത്. എന്നാല്‍ ഇന്നും കള്ളപ്പണം വെളുപ്പിക്കാന്‍ ലോട്ടറി അടിക്കുന്നവരെ സ്വാധീനിക്കാന്‍ ഇടനിലക്കാര്‍ രംഗത്തുണ്ട്. അടക്കുന്ന തുകയില്‍ നിന്നും ടാക്സും, ഏജന്റ് ഫീസും ഉള്‍പ്പെടെ കൊടുത്തു ബാക്കിവരുമ്പോള്‍ വലിയ കുറവുണ്ടാകാറുണ്ട്. എന്നാല്‍ ഇടനിലക്കാര്‍ വഴി ലഭിക്കുന്ന തുകയുടെ മുഴൂവനായുമോ, വലിയ തുക വര്‍ധിപ്പിച്ചോ നല്‍കുന്നതാണ് പതിവ്. ഇതിനാല്‍ സാധാരക്കാരായ പലരും ഇത്തരത്തില്‍ ടിക്കറ്റുകള്‍ കൈമാറുന്നതും പതിവാണ്. എന്നാല്‍ ഈ രീതിയില്‍ പണം നല്‍കാമെന്ന് വാഗ്ദാനം നല്കി ടിക്കറ്റ് ഉടമയെ മര്‍ദിച്ച ടിക്കറ്റുമായ കടന്നുകളഞ്ഞതാണ് മഞ്ചേരിയിലെ കേസ്. കള്ളപ്പണം വെളുപ്പിക്കുന്നതിനായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനാര്‍ഹമായവരെ കണ്ടെത്തി വന്‍ തുക ഓഫര്‍ ചെയ്തു തട്ടിപ്പ് നടത്തിവരുന്ന സംഘത്തിലെ കണ്ണികളായിരുന്നു ഇതിന് പിന്നില്‍. ഇവര്‍ സ്വകാര്യ ബാങ്കുകാരാണെന്ന് പറഞ്ഞ് ബന്ധപ്പെടുകയും അവസാനം മര്‍ദിച്ച് അവശനാക്കിയശേഷം ടിക്കറ്റുമായി കടന്നുകളയുകയായിരുന്നുവെന്നാണ് പരാതി. യുവാവിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി സംഘത്തിലെ എട്ടുപേരെ മഞ്ചേരി പോലീസ് പിടികൂടിയിരുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് സ്വര്‍ണ്ണ വെള്ളരി, നിധി ഇരുതലമൂരി, വെള്ളിമൂങ്ങ, സ്വര്‍ണ കല്ല് തുടങ്ങിയ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികള്‍ കവര്‍ച്ചക്ക് ഉപയോഗിച്ച രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതേ സമയം സമ്മാനാര്‍ഹമായ ടിക്കറ്റുമായി പാലക്കാട്ടുകാരന് തിരുവനന്തപുരം ലോട്ടറി ഡയറക്ടറുടെ ഓഫീസിലെത്തുകയും പിടിയിലാവുകയും ചെയ്തു.
ടിക്കറ്റ് സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്നലെയാണ് സമ്മാനത്തുകക്കായി തട്ടിയെടുത്ത ടിക്കറ്റ് സമര്‍പ്പിച്ചത്. പോലിസ് ഇയാളുടെ മൊഴിയെടുത്തു. ടിക്കറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു. തട്ടിയെടുത്ത ടിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ പോലിസ് നേരത്തെ തന്നെ ലോട്ടറി ഓഫിസില്‍ നല്‍കിയിരുന്നു. തുടര്‍ന്നു ലോട്ടറിയുമായി പാലക്കാട് സ്വദേശി എത്തിയതോടെ ഇവര്‍ പോലിസിന് വിവരം കൈമാറുകയായിരുന്നു.
പണത്തിന് അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് സമീപിച്ച ആളില്‍ നിന്നു വില കൊടുത്ത് ടിക്കറ്റ് വാങ്ങിയതാണെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞത്. ബാങ്കില്‍ ടിക്കറ്റ് ഹാജരാക്കിയാല്‍ പണം ലഭിക്കാന്‍ ആറു മാസമെടുക്കുന്നതിനാലാണ് പണത്തിന്റെ അത്യാവശ്യത്തിനു ടിക്കറ്റ് വില്‍ക്കുന്നതെന്ന് പറഞ്ഞാണ് സമീപിച്ചതെന്നും പറയുന്നു. ഒരു സംഘം വന്ന് ബന്ധുവിന് ഒന്നാം സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റാണെന്നും വേഗത്തില്‍ പണം നല്കുകയാണെങ്കില് നല്‍കാമെന്നും അറി യിച്ചു. 15 ലക്ഷം രൂപ നല്‍കിയാണ് ഇയാള്‍ 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങിയതെന്നും വിവരമുണ്ട്. ടിക്കറ്റ് കവര്‍ച്ച ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികളും ടിക്കറ്റ് വാങ്ങിയ ആളും തമ്മില്‍ ബന്ധമുണ്ടോ എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശിയില്‍ നിന്നാണ് കഴിഞ്ഞ 15നു ടിക്കറ്റ് കവര്‍ച്ച ചെയ്തത്.
കഴിഞ്ഞമാസം 19ന് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നിര്‍മ്മല്‍ ഭാഗ്യക്കുറി ടിക്കറ്റ് നമ്പര്‍ എന്‍.ഡി 798484 നമ്പര്‍ ലോട്ടറി ടിക്കറ്റിന് നറുക്കെടുപ്പിലൂടെ മഞ്ചേരി മുള്ളമ്പാറ സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചിരുന്നത്.
പ്രസ്തുത ടിക്കറ്റിന് കൂടുതല്‍ പണം നല്‍കാമെന്നു വാഗ്ദാനം ചെയ്ത് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന സമീപിക്കുകയും ടിക്കറ്റ് കൈമാറ്റം ചെയ്യുന്നതിനായി സമ്മാനര്‍ഹമായ ടിക്കറ്റുമായി മഞ്ചേരിയിലെ കച്ചേരിപ്പടിയിലേക്ക് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയില്‍ വിളിച്ചുവരുത്തുകയും ചെയ്തു. രണ്ടു കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികള്‍ ടിക്കറ്റ് സ്കാന്‍ ചെയ്യാനാണെന്ന വ്യാജേന ടിക്കറ്റുമായി വന്നവരെ വാഹനത്തിനകത്തേക്ക്കയറ്റി മാരകമായി പരിക്കേല്‍പ്പിച്ച് സമ്മാനര്‍ഹമായ ടിക്കറ്റ് കവര്‍ച്ച ചെയ്തു പോവുകയാണ് ഉണ്ടായത്.
തുടര്‍ന്ന് മഞ്ചേരി പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും , തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തില്‍ നിന്നുമാണ് പ്രതികളായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശികളായ കല്ലു രിക്കല്‍വീട്ടില്‍ അബ്ദുല്‍ അസീസ് (26), കോഴി പള്ളിയാളി വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (38), കൊങ്ങശ്ശേരി വീട്ടില്‍ അജിത് കുമാര്‍ (44),
കലസിയില്‍ വീട്ടില്‍ പ്രിന്‍സ് (22), ചോലക്കുന്ന് വീട്ടില്‍ ശ്രീക്കുട്ടന് (20), പാലക്കാട് കരിമ്പുഴ സ്വദേശി എളയേടത്തു വീട്ടില്‍ അബ്ദുല്‍ മുബഷിര്‍ (20) എന്നിവര്‍ കഴിഞ്ഞ ദിവസം പോലീസിന്റെ വലയിലാകുന്നത്.
കള്ളപ്പണം വെളുപ്പിക്കുന്നതിനായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനാര്‍ഹമായവരെ കണ്ടെത്തി വന്‍ തുക ഓഫര്‍ ചെയ്തു തട്ടിപ്പ് നടത്തിവരുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായ പ്രതികള്‍. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് സ്വര്‍ണ്ണ വെള്ളരി, നിധി ഇരുതലമൂരി, വെള്ളിമൂങ്ങ, സ്വര്‍ണ കല്ല് തുടങ്ങിയ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികള്‍ കവര്‍ച്ചക്ക് ഉപയോഗിച്ച രണ്ടു വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തട്ടിപ്പ് സംഘത്തിന് സഹായം ചെയ്ത രണ്ടുപേരെ തൊട്ടുമുമ്പുള്ള ദിവസവും മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
RECENT NEWS

പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർത്തു: കെ എസ് യു
മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയെ പിണറായി വിജയൻ സർക്കാർ തച്ചു തകർതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി പരീക്ഷ നടത്താനും, ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിക്കുറച്ച നടപടിയും പ്രതിഷേധാർഹമാണ്. [...]