‘നീറ്റ്’ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗൗതം ശങ്കറിനെ ആദരിച്ചു.

‘നീറ്റ്’ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗൗതം ശങ്കറിനെ ആദരിച്ചു.

‘നീറ്റ്’ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഗൗതം ശങ്കറിനെ ബെഞ്ച്മാർക്ക് ഇൻ്റർനാഷണൽ സ്കൂൾ അധികൃതർ ആദരിച്ചു. സ്കൂൾ ചെയർമാൻ റഫീക് മുഹമ്മദ്, മാനേജർ ഇബ്രാഹിം ഹാരിസ്, പ്രിൻസിപ്പൽ ജോജി പോൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഷാനവാസ്,സീനിയർ സെക്കന്ററി കോർഡിനേറ്റർ അജ്‌വാസ് ഖാജ തുടങ്ങിയവരടങ്ങിയ സംഘം വീട്ടിലെത്തിയാണ് ആദരവ് സമർപ്പിച്ചത്.
ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു എന്ന ആപ്ത വാക്യത്തെ അനുസ്മരിപ്പിക്കുന്നു ഗൗതം ശങ്കറിൻ്റെ വിജയം. ചിട്ടയായ പരിശീലനത്തിലൂടെ, സമർപ്പണ മനോഭാവത്തിൽ പഠനം നടത്തിയാൽ സ്വപ്നങ്ങൾക്ക് പൂർണതയിൽ എത്താമെന്ന് തെളിയിച്ചിരിക്കുകയാണ് നീറ്റ് പരീക്ഷയിൽ താൻ നേടിയ നേട്ടത്തിലൂടെ ഗൗതം. ബെഞ്ച്മാർക്ക് ഇൻ്റർനാഷണൽ സ്കൂളിലെ 2021-22 ബാച്ചിലെ പ്ലസ് ടു വിദ്യാഭ്യാസത്തിന്നോടൊപ്പം തന്നെ നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുകയും,ദേശീയതലത്തിൽ 1328-മത് സ്ഥാനം നേടുകയും ചെയ്ത ഗൗതം KVPY, JEE, CUSAT തുടങ്ങിയ മൽസര പരീക്ഷകളും നേടിയെടുത്തിട്ടുണ്ട്.
അപ്പർ പ്രൈമറി സ്ക്കൂൾ തലം മുതൽ തിരൂർ ബെഞ്ച്മാർക്ക് ഇൻ്റർനാഷണൽ സ്കൂളിൽ പഠനം നടത്തുന്ന ഗൗതം, പല ജില്ലാ തല മത്സരങ്ങളിലും ഒന്നാമതായിരുന്നു.
വ്യക്തതയോടെയുള്ള അധ്യാപന ശൈലിയും ,അതോടൊപ്പം പഠനത്തിന് ഉതകുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ സ്കൂൾ എപ്പോഴും പുലർത്തുന്ന ജാഗ്രതയുമാണ് മികച്ച വിജയത്തിലേക്ക് തന്നെ നയിച്ചതെന്ന് ഗൗതം പറഞ്ഞു. ഇക്കഴിഞ്ഞ സി.ബി.എസ്‌.ഇ പ്ലസ് ടു പരീക്ഷയിൽ മലപ്പുറം സഹോദയയിലെ തന്നെ ഏറ്റവും ഉന്നതമായ മാർക്ക് വാങ്ങിയാണ് ഗൗതം വിജയിച്ചത്. ബയോളജി, കെമിസ്ട്രി വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടി നാഷണൽ ടോപ്പർ കൂടിയാണ് ഗൗതം.
ജില്ലാ ട്രഷറി ഓഫീസറായി വിരമിച്ച ശ്രീ ഭാസ്കരൻ്റെ പേരമകനായ ഗൗതം ഒഴൂർ സ്വദേശികളായ എടരിക്കോട് കെ.എസ്‌.ഇ.ബി സീനിയർ സൂപ്രണ്ടായ ശങ്കർ പ്രസാദിൻ്റെയും, ആതവനാട് ജി.എച്.എസ്‌.എസ്‌
ലെ ലാബ് അസിസ്റ്റൻ്റ് ശ്രീജയുടെയും മകനാണ്. സഹോദരൻ അച്യുത് ശങ്കർ, ബെഞ്ച്മാർക്ക് ഇൻ്റർനാഷണൽ സ്കൂൾ തിരൂരിലെ എട്ടാം ക്ലാസ്സ് വിദ്യാർഥിയാണ്.

Sharing is caring!