മലപ്പുറം വേങ്ങരയില്‍ അധ്യാപിക വീട്ടില്‍ മരിച്ച നിലയില്‍

മലപ്പുറം വേങ്ങരയില്‍ അധ്യാപിക വീട്ടില്‍ മരിച്ച നിലയില്‍

വേങ്ങര : സ്‌കൂള്‍ അധ്യാപിക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര മോഡല്‍ സ്‌കൂള്‍ അധ്യാപിക ബൈജു 45നെയാണ് എടക്കാപ്പറമ്പിലെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവ് കുറ്റൂര്‍ നോര്‍ത്ത് എം. എച്. എം. എല്‍. പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഉണ്ണികൃഷ്ണന്‍ രാവിലെ സ്‌കൂളില്‍ പോയ സമയത്താണ് സംഭവം. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ ചേര്‍ന്നു ഇവരെ കുന്നുംപുറം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സമയത്ത് ഇവരുടെ രണ്ട് ആണ്‍മക്കളും വീട്ടിലുണ്ടായിരുന്നു. പേരാമ്പ്ര സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ഈയിടെ വാങ്ങിയ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
അച്ഛന്‍ :റിട്ടയേഡ് പൊലീസ് ഓഫീസര്‍ ടി. പ്രകാശന്‍ (മലപ്പുറം), അമ്മ : പി. ചന്ദ്രമതി, ഏകസഹോദരി : അഞ്ചു.
ജഡം, ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ പേരാമ്പ്രയിലേക്ക് കൊണ്ട് പോയി.മക്കള്‍ : നിവേദ് കൃഷ്ണന്‍, നവനീത് കൃഷ്ണന്‍

 

Sharing is caring!