ബാലികക്ക് അശ്ലീലചിത്രം കാണിച്ചു കൊടുത്ത യുവാവിന് ജാമ്യമില്ല

ബാലികക്ക് അശ്ലീലചിത്രം കാണിച്ചു കൊടുത്ത യുവാവിന് ജാമ്യമില്ല

മഞ്ചേരി : അയല്‍വാസിയായ പതിനൊന്നുകാരിക്ക് മൊബൈല്‍ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചു കൊടുക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. റിമാന്റില്‍ കഴിയുന്ന അരിമ്പ്ര ബിരിയപ്പുറം പള്ളിയാളി ഇ പി ശിഹാബുദ്ദീന്‍ എന്ന ബാബു (33)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 മെയ് മാസത്തിലെ വിവിധ ദിവസങ്ങളിലാണ് കേസിന്നാസ്പദമായ സംഭവം. കളിക്കാനായി അയല്‍പക്കത്തെ വീട്ടിലേക്ക് എത്തിയതായിരുന്നു കുട്ടി. ഇക്കഴിഞ്ഞ ആഗസ്റ്റ് 25ന് കൊണ്ടോട്ടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Sharing is caring!