മലപ്പുറത്ത് കാപ്പ വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച പ്രതി അറസ്റ്റില്‍

മലപ്പുറത്ത് കാപ്പ വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച പ്രതി അറസ്റ്റില്‍

തിരൂര്‍ : ഗുണ്ടാ പ്രവര്‍ത്തന നിരോധന നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശനവിലക്ക് ഉണ്ടായിരുന്ന ആലത്തിയൂര്‍ സ്വദേശി വിലക്ക് മറികടന്ന് ജില്ലയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായി. നിരവധി കേസുകളില്‍ പ്രതിയായ ആലത്തിയൂര്‍ സ്വദേശി ആലുക്കല്‍ സാബിനൂല്‍ (39) നെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത്ദാസ് ഐ.പി.എസിന്റെ നിര്‍ദേശ പ്രകാരം തിരൂര്‍ സി.ഐ ജിജോയും സംഘവും പിടികൂടിയത്. കോളിളക്കം സൃഷ്ടിച്ച ആലത്തിയൂര്‍ വിപിന്‍ കൊലപാതക കേസ്, മറ്റു നിരവധി കൊലപാതകശ്രമ കേസുകള്‍ തുടങ്ങിയവയില്‍ പ്രതിയായ സാബിനൂല്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് മലപ്പുറം ജില്ലയില്‍ ഒരു വര്‍ഷത്തേക്ക് പ്രവേശിക്കാന്‍ പാടില്ലെന്ന് തൃശ്ശൂര്‍ റെയ്ഞ്ച് ഡി.ഐ .ജി ഉത്തരവിറക്കിയത്. ഇന്നലെ രാത്രിയില്‍ വീട്ടിലെത്തിയതിനെതുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . എ.എസ് .ഐ പ്രതീഷ് കുമാര്‍, സി.പി.ഒ മാരായ ഉണ്ണിക്കുട്ടന്‍, ധനീഷ്‌കുമാര്‍, അരുണ്‍, ദില്‍ജിത്ത്, സുമേഷ്, ജിനേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

 

Sharing is caring!