മലപ്പുറത്ത് വിഷം കഴിച്ച വീട്ടമ്മ മരിച്ചു

മലപ്പുറത്ത് വിഷം കഴിച്ച വീട്ടമ്മ മരിച്ചു

മലപ്പുറം: മലപ്പുറം എളങ്കൂരില്‍ വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എളങ്കൂര്‍ പാതിരിക്കോട് വേങ്ങാടന്‍ അബ്ദുറഹിമാന്റെ ഭാര്യ വേങ്ങാടന്‍ സുബൈദ (53) ആണ് മരിച്ചത്. ഇക്കഴിഞ്ഞ എട്ടിനാണ് വീട്ടില്‍ വച്ച് വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ കണ്ടത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി മരണപ്പെടുകയായിരുന്നു. മക്കള്‍: സബ, സമീറ, മുഹമ്മദ് ഷാക്കിര്‍. മരുമകന്‍ : കബീര്‍. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

 

Sharing is caring!