വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവ് തൂങ്ങി മരിച്ചു

വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവ് തൂങ്ങി മരിച്ചു

മഞ്ചേരി : യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂക്കോട്ടൂര്‍ വെള്ളൂര്‍ ചെറുക്കാപറമ്പില്‍ സുബ്രഹ്മണ്യന്റെ മകന്‍ അനൂപ് (36) ആണ് മരിച്ചത്. പുല്ലാനൂരില്‍ വാടക ക്വാര്‍ട്ടേഴ്സിലാണ് സംഭവം. തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഭാര്യ രാത്രി പതിനൊന്നരയോടെ ഉണര്‍ന്നപ്പോഴാണ് അനൂപിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ അയല്‍വാസികളും ബന്ധുക്കളുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്ഐ പി കെ ഖമറുസ്സമാന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മാതാവ് : പ്രമീള. ഭാര്യ : പ്രജിത. സഹോദരന്‍ : ബിനൂപ്.

 

Sharing is caring!