മലപ്പുറം ആലങ്കോട് പോസ്റ്റുവുമന് തെരുവ് നായയുടെ കടിയേറ്റു

മലപ്പുറം ആലങ്കോട് പോസ്റ്റുവുമന് തെരുവ് നായയുടെ കടിയേറ്റു

മലപ്പുറം: മലപ്പുറം ആലങ്കോട് പോസ്റ്റോഫീസില്‍ പുതുതായി ജോലിക്ക് കയറിയ യുവതിയെ തെരുവ് നായ കടിച്ചു. ആലങ്കോട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ് വുമണ്‍ പരപ്പനങ്ങാടി സ്വദേശിയായ അജീഷ്മ(26)നെയാണ് തെരുവ് നായ അക്രമിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ കക്കിടിപ്പുറം കീഴേപ്പുറം ക്ഷേത്രത്തിന് അടുത്ത് വച്ചാണ് അജീഷ്മക്ക് കടിയേറ്റത്.കാലിന് കടിയേറ്റ അജീഷ്മയെ പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടര്‍ ചികിത്സക്കായി തിരൂരിലെ ജില്ലാ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആലംകോട് പോസ്റ്റ് ഓഫീസ് ഈ മാസം ഒന്നാം തീയതിയാണ് അജീഷ്മ പോസ്റ്റ് ജോയിന്‍ ചെയ്തത്
തെരുവ്നായകളുടെ അക്രമങ്ങള്‍ക്കെതിരെ വ്യാപക പരാതികളാണ് ദിവസങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഒരുമാസം മുമ്പു മലപ്പുറം നിലമ്പൂരില്‍ നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. തുടര്‍ന്നു പതിനൊന്ന് പേര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.
റോഡില്‍ നടന്നുപോകുന്ന ആളുകളെയടക്കം നായ കടിക്കുകയായിരുന്നു. പേവിഷ ബാധയുള്ള നായയാണ് ഇതെന്ന സംശയവും ഉയര്‍ന്നിരുന്നു. കടിയേറ്റ ആരുടേയും പരുക്ക് സാരമുള്ളതല്ലാത്തതിനാല്‍ രക്ഷപ്പെടുകയായിരുന്നു. മേഖലയിലെ സന്നദ്ധ സംഘടനയായ ഇആര്‍എഫും നാട്ടുകാരും തെരുവ് നായയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചിരുന്നു.

Sharing is caring!