കരിപ്പൂര്‍ വഴിയുള്ള ഈ സ്വര്‍ണക്കടത്ത് കണ്ടാല്‍ ആരും ഒന്ന് ഞെട്ടും

മലപ്പുറം: 16 പെന്‍സില്‍ ഷാര്‍പ്പനറുകളുടെ പ്ലേറ്റുകളില്‍ പ്ലേറ്റ് രൂപത്തിലും സ്വര്‍ണം, 10 ടൈഗര്‍ ബാമുകളുടെ തൊപ്പികള്‍ക്ക് താഴെ ഡിസ്‌ക് രൂപത്തിലും സ്വര്‍ണം, രണ്ട് ലേഡീസ് ഹാന്‍ഡ് ബാഗുകളുടെ ഹാന്‍ഡിലിനുള്ളില്‍ വടി രൂപത്തില്‍ സ്വര്‍ണം, ഒരു പാചക പാന്‍ ഹാന്‍ഡില്‍ വടി രൂപത്തിലും സ്വര്‍ണം കടത്താന്‍ ശ്രമിച്ച 28കാരന്‍ കരിപ്പൂര്‍ വിമാനത്തവളത്തില്‍ പിടിയില്‍.
ദുബായില്‍നിന്നും സ്‌പൈസ്‌ജെറ്റ് എസ്ജി 18 വിമാനത്തില്‍ എത്തിയ കാസര്‍കോട്് സ്വദേശി മുഹമ്മദ് ഷബീര്‍(28)ആണ് വ്യത്യസ്തമായ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കരിപ്പൂര്‍ ക്സ്റ്റംസിന്റെ പിടിയിലായത്.
മൊത്തം 774 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. ശേഷം വിവിധ രൂപത്തിലുള്ള സ്വര്‍ണം മാത്രം വേര്‍തിരിച്ചെടുത്തതോടെ 769 ഗ്രാമായി. വിപണിയില്‍ 39,65,733രൂപ വിലയള്ള സ്വര്‍ണമാണ് പിടികൂടിയതെന്നു കസ്റ്റംസ് പറഞ്ഞു. ഇയാളുടെ ലഗേജുകള്‍ പരിശോധിക്കുന്നതിനിടെ സംശയം തോന്നിയതോടെ കസ്റ്റംസ് വിദശമായി പരിശോധിക്കുകയായിരുന്നു ഇതോടെയാണ് പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്ത വിധത്തില്‍ സ്വര്‍ണം പലതരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടത്. സാധാരണ പരിശോധകളില്‍ കണ്ടെത്താന്‍ സാധിക്കാത്ത തലരത്തിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസിനെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആദ്യം ഒരു സ്വര്‍ണം കണ്ടെടുത്തതോടെ ബഷീറിനെ കൂടുതല്‍ ചോദ്യംചെയ്തെങ്കിലും വേറെ സ്വര്‍ണമുള്ള കാര്യം പറയാന്‍ മടിച്ചു. പിന്നീട് ലഗേജ് മുഴുവനായും വിശദമായ എക്സറേ പരിശോധന ഉള്‍പ്പെടെ നടത്തിയപ്പോഴാണ് കൂടുതല്‍ സ്വര്‍ണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഏറെ പണിപ്പെട്ടാണ് ഇത്തരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചിട്ടുള്ളതെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഇയാളെ കൂറിച്ചും സ്വര്‍ണക്കടത്തിനെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും കസ്റ്റംസ് അറിയിച്ചു.
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]