പിതാവിനൊപ്പം തോട് കാണാനിറങ്ങിയ ഏഴാം ക്ലാസുകാരന്‍ തെന്നിവീണ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

മലപ്പുറം: പിതാവിനൊപ്പം തോട് കാണാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മലപ്പുറം പുത്തൂര്‍ പള്ളിക്കല്‍ പാത്തിക്കുഴി പാലത്തിന് സമീപം ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിയാണ് മരിച്ചത്. പെരുവള്ളൂര്‍ വട്ടപ്പറമ്പ് സ്വദേശി മാട്ടില്‍ അബ്ദുല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് റിഷാല്‍ (13) ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട് കാണാതായ റിഷാലിനെ
പാത്തിക്കുഴി പാലത്തിനടുത്ത് നിന്നും 100 മീറ്റര്‍ മാറി പൊന്തക്കാട്ടില്‍ നിന്നാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം കുട്ടിയുടെ മൃതദേഹം മുങ്ങിയെടുത്തത്.വലക്കണ്ടി എ എം യു പി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ഇന്നു ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. പിതാവിന്റെ കൂടെ തോട് കാണാനെത്തിയ കുട്ടി അബദ്ധത്തില്‍ വഴുതി വീണതാണെന്നാണ് വിവരം. വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടവും സ്ഥലത്തെത്തിയിരുന്നു. പോലീസും അഗ്‌നിശമനസേനയും മുങ്ങല്‍ വിദഗ്ധരും നാട്ടുകാരുമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്.
താലൂക്കില്‍ പെരുവല്ലൂര്‍ വില്ലേജിന്റെയും കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കല്‍ വില്ലേജിന്റെയും അതിര്‍ത്തിയില്‍ പാത്തിക്കുഴി പാലത്തിന് സമീപമുള്ള തോട്ടില്‍ ഒരു കുട്ടി പോയെന്ന് 3.20 നാണ് കൊണ്ടോട്ടി ഭാഗത്ത് നിന്ന് അഗ്നിരക്ഷാസേന നിലയത്തിലേക്ക് അറിയിപ്പ് ലഭിച്ചത്.
സംഘം ഉടന്‍തന്നെ സേന സ്‌കൂബയും മറ്റ് അനുബന്ധ രക്ഷാപ്രവര്‍ത്തനങ്ങളുമായി സംഭവസ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തു. വ്യക്തമായ വിലാസം സേനയ്ക്ക് ലഭിച്ചതിനാല്‍ സംഭവ സ്ഥലത്ത് എത്തിയ ഉടന്‍ ഉപകരണങ്ങള്‍ അണിഞ്ഞ് തിരച്ചില്‍ നടത്തുകയും ഏകദേശം ഒന്നര മണിക്കൂറത്തെ തുടര്‍ച്ചയായ തിരച്ചിലില്‍ മലപ്പുറം നിലയത്തിലെ ഫയര്‍ ഓഫീസറും മുങ്ങല്‍ വിദഗ്ധനുമായ കെ എം മുജീബ് മൃതദേഹം കണ്ടെടുക്കുകയും ചെയ്യുകയായിരുന്നു. .മീന്‍ചന്ത ഫയര്‍ സ്റ്റേഷനും സംഭവസ്ഥലത്ത് എത്തി തിരച്ചില്‍ നടത്തിയിരുന്നു.
മഴ കാരണം ശക്തമായ കുത്തൊഴുക്കിന് അതിജീവിച്ചാണ് തിരച്ചില്‍ നടത്തേണ്ടി വന്നതെന്നു അധികൃതര്‍ പറഞ്ഞു. മൃതദേഹം ഉടന്‍തന്നെ സമീപത്ത് ഉണ്ടായിരുന്ന ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മലപ്പുറം നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ സിയാദ്, ഫയര്‍ ഓഫീസര്‍മാരായ വി പി നിഷാദ്, കെ എം മുജീബ്, കെ റ്റി സാലിഹ് എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.
റിഷാലിന്റെ മാതാവ്: ഹാജറ. സഹോദരങ്ങള്‍: റിസ്വാന്‍ ഫാരിസ്, ഫാത്തിമ റിയ, മുഹമ്മദ് റൈഹാന്‍.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]