മലപ്പുറം ജില്ലയിലെ എസ്.ഐമാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

മലപ്പുറം ജില്ലയിലെ എസ്.ഐമാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

മലപ്പുറം: മലപ്പുറം ജില്ലയില്‍ പോലീസില്‍ അഴിച്ചു പണി 8 എസ് ഐ മാര്‍ക്ക് സ്ഥലംമാറ്റം.തിരൂര്‍ എസ് ഐ ജലീല്‍ കറുത്തേടത്തിനെ കല്പകഞ്ചേരിയിലേക്ക് മാറ്റി.തിരൂരില്‍ മങ്കട എസ് ഐ വി ജിഷീലിനെ നിയമിച്ചു, കല്‍പ്പകഞ്ചേരി എസ് ഐ എം യാസിറിനെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റി, മലപ്പുറം എസ് ഐ വി അമീര്‍ അലിയെ കാടാമ്പുഴക്കും, പെരിന്തല്‍മണ്ണ എസ് ഐ സി കെ നൗഷാദിനെ മങ്കടക്കും മാറ്റി, നിലമ്പൂര്‍ എസ് ഐ എം കെ നവീന്‍ ഷാജിനെ നിലമ്പൂരില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് മാറ്റി. പരപ്പനങ്ങാടി എസ് ഐ ബി പ്രദീപ്കുമാറിനെ വാഴക്കാട്ടേക്കും, വാഴക്കാട് എസ് ഐ വിജയരാജനെ നിലമ്പൂരിലേക്ക് മാറ്റി

 

Sharing is caring!