പത്തുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മാതാവായ 20കാരി വീട്ടില്‍ തൂങ്ങി മരിച്ചു

പത്തുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മാതാവായ 20കാരി വീട്ടില്‍ തൂങ്ങി മരിച്ചു

മലപ്പുറം: പത്തുമാസം പ്രായമുള്ള പെണ്‍കുട്ടിയെ തനിച്ചാക്കി ഒന്നര വര്‍ഷം മുമ്പ് വിവാഹിതയായ 20കാരി വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. 2021 ഫെബ്രുവരിയില്‍ വിവാഹിതായായ മലപ്പുറം പോത്തുകല്ല് കുനിപ്പാല മാണിയത്ത് അബ്ദുവിന്റെ മകള്‍ അഫ്‌ന (20) ആണ് മരിച്ചത്. ഭര്‍ത്താവ് പോത്തുകല്ല് കോടാലിപ്പൊയില്‍ ഷാഫി (29) ന് മണ്ണാര്‍ക്കാട് കാറ്ററിംഗ് ബിസിനസ്സാണ്. ഭര്‍ത്താവിനൊപ്പം താമസിച്ചു വരവെ ഇക്കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് വിരുന്ന വന്നതായിരുന്നു. തുര്‍ന്നു ഇന്നു പുലര്‍ച്ചെ 5.45നാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ പത്തുമാസം പ്രായമായ ഇസ്മ മറിയം എന്ന പെണ്‍കുട്ടിയുമുണ്ട്. അഫ്‌നയുടെ മാതാവ് ജസീല നാലുമാസം മുമ്പാണ് മരണപ്പെട്ടത്. സഹോദരന്‍ : ഇഹ്‌സാന്‍. നിലമ്പൂര്‍ താലൂക്ക് തഹസീല്‍ദാര്‍ എം പി സിന്ധു ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി പോത്തുകല്ല് ജുമാമസ്ജിദില്‍ ഖബറടക്കി.

 

Sharing is caring!