മലപ്പുറത്തെ 36കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ മരിച്ചു

മലപ്പുറത്തെ 36കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ മരിച്ചു

ചങ്ങരംകുളം:ഹൃദയാഘാതത്തെ തുടര്‍ന്ന് ചങ്ങരംകുളം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു.ആലംകോട് മാമാണിപ്പടിയില്‍ താമസിക്കുന്ന അത്താണിക്കല്‍ മുഹമ്മദിന്റെ മകന്‍ അന്‍ഷാദ്(36)ആണ് ദുബായില്‍ ജോലിസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.ദുബായില്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.ശനിയാഴ്ച ഉച്ചയോടെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ അന്‍ഷാദിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി സുഹൃത്തുക്കള്‍ പറഞ്ഞു.മാതാവ്:റംല.ഭാര്യ:ഫെമിന.മക്കള്‍:അഷ്‌ലക്,ഐഷ ലയ.സഹോദരങ്ങള്‍:ഷഹന,റാഷിദ

 

Sharing is caring!