20 ദിവസംമുമ്പ് നാട്ടില്‍ നിന്നുംപോയ മലപ്പുറം ഉണ്യാല്‍ സ്വദേശി മസ്‌കറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു

20 ദിവസംമുമ്പ് നാട്ടില്‍ നിന്നുംപോയ മലപ്പുറം ഉണ്യാല്‍ സ്വദേശി മസ്‌കറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം ഉണ്ണിയാല്‍ സ്വദേശി വടക്കേ ചേതനാട്ട് മുഹമ്മദിന്റെ മകന്‍ ഇബ്രാഹിം കുട്ടി (50) മസ്‌കറ്റില്‍ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. 20 ദിവസം മുമ്പ് നാട്ടില്‍ നിന്നും മടങ്ങി പോയതായിരുന്നു. മാതാവ്: ആമിന കുട്ടി. ഭാര്യ: സെമീറ. മക്കള്‍: മുഹമ്മദ് ഫാസില്‍, ഐഷ പര്‍വിന്‍, മുഹമ്മദ് കന്‍സ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് തിങ്കളാഴ്ചയോട് കൂടി നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബങ്ങള്‍.

Sharing is caring!