മഞ്ചേരി മലപ്പുറം റോഡില്‍ കാര്‍ ഡിവൈഡറിലിടിച്ച് അപകടം

മഞ്ചേരി മലപ്പുറം റോഡില്‍ കാര്‍ ഡിവൈഡറിലിടിച്ച് അപകടം

മഞ്ചേരി: മലപ്പുറം റോഡില്‍ കാര്‍ ഡിവൈഡറിലിടിച്ച് അപകടം. വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് അപകടം. കോഴിക്കോട് നിന്ന് വരുന്ന വണ്ടൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ആഢംബര കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവറടക്കം രണ്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശക്തമായ മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇവിടെ അപകടങ്ങള്‍ നിത്യസംഭവമാണെന്ന് വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മറ്റൊരു കാറും അപകടത്തില്‍പ്പെട്ടിരുന്നു.

Sharing is caring!