മലപ്പുറം പന്തല്ലൂരില്‍ ഉരുള്‍പൊട്ടല്‍ 300 മീറ്ററോളം മണ്ണിടിഞ്ഞു

മലപ്പുറം പന്തല്ലൂരില്‍ ഉരുള്‍പൊട്ടല്‍ 300 മീറ്ററോളം മണ്ണിടിഞ്ഞു

 

മലപ്പുറം: മലപ്പുറം പന്തല്ലൂരില്‍ ഉരുള്‍പൊട്ടല്‍. പന്തല്ലൂര്‍ മലയുടെ മധ്യഭാഗത്തുനിന്നും 300 മീറ്ററോളമാണ് അതിശക്തമായ ഉരുള്‍പൊട്ടലുണ്ടായി മണ്ണിടിഞ്ഞത്.  രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് 11 മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഈ സമയം വലിയ ശബ്ദം കേട്ടെങ്കിലും ഇരുട്ടായതിനാല്‍ ആളുകള്‍ പുറത്തിറങ്ങിയിരുന്നില്ല. സംഭവമറിയാന്‍
ഇന്ന്‌  രാവിലെ പ്രദേശവാസികള്‍ സ്ഥലത്ത് രാവിലെ എത്തിയപ്പോഴാണ് മലമുകളില്‍ നിന്ന് ഉരുപൊട്ടിയത് കണ്ടത്. മലമുകളിലേക്കുള്ള റോഡ് പൂര്‍ണമായും മണ്ണ് മൂടി കിടക്കുന്ന അവസ്ഥയിലായിരുന്നു. മുക്കാല്‍ ഏക്കറോളം സ്ഥലത്തെ റബര്‍ ഉള്‍പ്പെടെയുള്ള മരങ്ങള്‍ നിലംപതിച്ചു. മരങ്ങള്‍ ഉരുളിനെ പ്രതിരോധിച്ചതോടെയാണ് മലയുടെ അടിവാരത്തെ ജനവാസമേഖല സുരക്ഷിതമായത്. ഉരുളടക്കം താഴേക്ക് പതിച്ചിരുന്നുവെങ്കില്‍ നിരവധി പേര്‍ക്ക് ജീവഹാനി സംഭവിക്കുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവസ്ഥലം റവന്യൂ ഉദ്യോഗസ്ഥരടക്കം പരിശോധിച്ചു.
ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി ഉച്ചക്ക് ശേഷം കനത്ത മഴയാണ് പെയ്യുന്നത്. മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പന്തല്ലൂര്‍ മലയുടെ താഴ്വാരങ്ങളില്‍ താമസിക്കുന്ന പന്ത്രണ്ടിലധികം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലിനുള്ള കാരണം കണ്ടെത്താനും ജിയോളജി, റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്.

Sharing is caring!