കരിപ്പൂരില്‍ മൂന്നുപേര്‍ മലദ്വാരത്തില്‍ കടത്താന്‍ശ്രമിച്ചത് 1.34 കോടിയുടെ സ്വര്‍ണം

മലപ്പുറം: കരിപ്പൂര്‍ വഴി 1.34 കോടിയുടെ സ്വര്‍ണം മലദ്വാരത്തില്‍ കടത്താന്‍ ശ്രമിച്ച മൂവര്‍ സംഘം അറസ്റ്റില്‍. സ്വര്‍ണം ദ്രവാക രൂപത്തിലാക്കി ബലൂണ്‍പോലുള്ള റബ്ബര്‍ ഷീറ്റിനക്കത്ത് പൊതിഞ്ഞ് ഒളിപ്പിച്ച യാത്രക്കാരായ കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് പിടിയിലായത്. കോഴിക്കോടുനിന്നും രഹസ്യവിവരം ലഭിച്ചെത്തിയ കസ്റ്റംസ് പ്രിവ ന്റീവ് വിഭാഗമാണ് മൂന്നുപേരയും പിടികൂടിയത്. പിടികൂടിയത്. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തില്‍ എത്തിയ കോഴിക്കോട് വാവാട് സ്വദേശിയില്‍ നിന്നും 45.40ലക്ഷം രൂപ വില വരുന്ന 874.300ഗ്രാം സ്വര്‍ണവും, കൊടുവള്ളി സ്വദേശിയില്‍ നിന്നു 29.74ലക്ഷം രൂപ വില വരുന്ന 572.650ഗ്രാം സ്വര്‍ണവും ജിദ്ദയില്‍ നിന്ന് ബഹ്റൈന്‍ വഴി ഗള്‍ഫ് എയര്‍ വിമാനത്തില്‍ വന്നിറങ്ങിയ മലപ്പുറം വെള്ളയൂര്‍ സ്വദേശിയില്‍ നിന്ന് 58.20ലക്ഷം രൂപ വില വരുന്ന 1132.400ഗ്രാം സ്വര്‍ണവുമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. മൂന്നുപേരും മലദ്വാരത്തില്‍ ഗൂളികകളുടെ വിവിധ രൂപങ്ങളാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണം ദ്രവാക രൂപത്തിലാക്കി ബലൂണ്‍പോലുള്ള റബ്ബര്‍ ഷീറ്റിനക്കത്ത് പൊതിഞ്ഞും, വൃത്താകൃതിയിലുള്ള സ്വര്‍ണരൂപത്തിലാക്കി ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്തിയത്. സ്വര്‍ണം കൊണ്ടുവരുന്ന കാരിയര്‍മാരെ കുറിച്ചുള്ള വ്യക്തമായ വിവരം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവിന് രഹസ്യമായി നേരത്തെ ലഭിച്ചിരുന്നു. ഇതെ തുടര്‍ന്നാണു കോഴിക്കോടുനിന്നും സംഘമെത്തി സ്വര്‍ണം പിടികൂടിയത്.
അതേ സമയം കരിപ്പൂര്‍ വിമാനത്തവളത്തില്‍ ഈ വര്‍ഷം ഇതുവരെ മാത്രം കരിപ്പൂരില്‍ എയര്‍കസ്റ്റംസ് പിടികൂടിയത് 201 കിലോയുടെ 103 കോടിയുടെ സ്വര്‍ണമാണ്. ഓഗസ്റ്റ് മാസം മാത്രം പിടിച്ചത് 11.16 കോടിയുടെ സ്വര്‍ണം. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം മാത്രം പിടികൂടിയത് 21 കിലോ 63 ഗ്രാം അനധികൃത സ്വര്‍ണ്ണമാണ്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 11 കോടി 16 ലക്ഷം രൂപ വിലരും. 2021 ജനുവരി മുതല്‍ ഒഗസ്റ്റ് വരെ യുള്ള എട്ടു മാസത്തെ കണക്ക് പരിശോധിക്കുബോള് ഞെട്ടിക്കുന്ന കണക്കാണ് എയര്‍കസ്റ്റംസ് പുറത്തുവിട്ടത്. വിവിധ രൂപത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പുറത്തെത്തിക്കാന്‍ നോക്കിയ 201 കിലോ അനധികൃത സ്വര്‍ണമാണ് വിമാനതാവളത്തിലെ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഗര്‍ഫ് രാജ്യങ്ങളില്‍നിന്നും കരിപ്പൂരില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് അനധികൃത സ്വര്‍ണം 90ശതമാനവും പിടികൂടിയത്. മലദ്വാരത്തില്‍ ഒളിപ്പിച്ചും അടി വസ്ത്രത്തിലും വസ്ത്രത്തിലും വിവിധതരത്തിലുള്ള ഇലക്ട്രിക് ഉപകരണങ്ങളിലും ഒളിപ്പിച്ചു രഹസ്യമായി കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പലരും പിടിയിലായത്.
ഇങ്ങനെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ എട്ട് മാസത്തിനുള്ളില്‍ 146 പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ 5 പേരെ റിമാന്‍ഡും ചെയ്തിട്ട്. കസ്റ്റംസിനെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് സ്വര്‍ണ കള്ളക്കടത്ത് സംഘം സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരേ രീതിയിലാണ് സ്വര്‍ണ കള്ളക്കടത്ത് സംഘം സ്വര്‍ണം കടത്താന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇതിനുപുറമേ സ്വര്‍ണകള്ളകടത്ത് സംഘത്തെ ഒത്താശ ചെയ്ത സംഭവത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് ഉള്‍പ്പെടെ മൂന്ന് കസ്റ്റംസ് ജീവനക്കാരും ശുചീകരണത്തൊഴിലാളിക്കളും ഈ അടുത്ത കാലത്ത് പിടിയിലായിട്ടുണ്ട്.
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]