മലപ്പുറത്ത് കൊലക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിവിട്ട ശഷം കാപ്പ ചുമത്തി നാടുകടത്തി

മലപ്പുറം: മലപ്പുറം താനൂരില്‍ കൊലക്കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ട ശേഷം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമമായ കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട്(കാപ്പ)ചുമത്തി
നാടുകടത്തി.. മലപ്പുറം താനൂര്‍ ചീരാന്‍ കടപ്പുറം അരയന്റെ പുരക്കല്‍ സൂഫിയാന്‍ (25) നെയാണ് കാപ്പ ചുമത്തി മലപ്പുറം ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്കു നാടുകടത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജത് ദാസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി , താനൂര്‍,തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കൊലപാതകം, കൊലപാതകശ്രമം, അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, ദ്രേ ഹോപദ്രമേല്‍പ്പിക്കല്‍ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് സൂഫിയാന്‍, കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന സൂഫിയാനെ ബേപ്പൂരില്‍ നിന്നും അന്നത്തെ സി.ഐ. പ്രമോദും സംഘവും അറസ്റ്റ് ചെയ്ത് ജയിലില്‍ അയക്കുകയും, പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയുമായിരുന്നു. ദിവസങ്ങള്‍ക്കുള്ളിലെ മലപ്പുറം ജില്ലയിലെ രണ്ടാമത്തെ കാപ്പ കേസാണിത്. മലപ്പുറം കോഡൂരിലെ ആമിയന്‍ ഷംനാദിനെ(25)നെ കാപ്പ ചുമത്തി നാടുകടത്തിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. വധശ്രമം, മോഷണം, ചതി ചെയ്യല്‍, തട്ടിക്കൊണ്ടുപോകല്‍ സ്വഭാവത്തിലുള്ള നിരവധി കേസുകളിലെ പ്രതിയായ ഷംനാദിനെ കാപ്പ ചുത്തി മലപ്പുറം ജില്ലയില്‍നിന്നും നാടുകടത്തിയിട്ടും വിലക്കു ലംഘിച്ച് വീണ്ടും രഹസ്യമായി മലപ്പുറം ജില്ലയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നു പ്രതി മലപ്പുറം കോഡൂരിലെ ആമിയന്‍ ഷംനാദിനെ കഴിഞ്ഞ ദിവസം താനൂരില്‍നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു സ്പെഷ്യല്‍ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്നു പ്രതിയെ താനൂര്‍ പോലീസ് സ്റ്റേഷനില്‍കൊണ്ടുപോയി. ഇയാളെ കഴിഞ്ഞ ദിവസമാണ് ഒരു വര്‍ഷത്തേക്കാണ് ജില്ലയില്‍കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത് ദാസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിന്‍മേലായിരുന്നു നടപടി. മലപ്പുറം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വധശ്രമം, മോഷണം, ചതി ചെയ്യല്‍, തട്ടിക്കൊണ്ടുപോകല്‍ സ്വഭാവത്തിലുള്ള നിരവധി കേസുകള്‍ നിലവിലുള്ളതായി പോലീസ് പറയുന്നു. ജില്ലയില്‍ കടക്കാന്‍ പാടില്ലെന്നിരിക്കെ ജില്ലയിലെ താനൂരില്‍നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിക്കു താനൂരില്‍ ഒളിവില്‍ കഴിയാന്‍ ആരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടേയെന്നും പോലീസ് പരിശോധിച്ചു വരികയാണ്. ഇവിടെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും കേസെടുക്കുമെന്ന നിലപാടിയാണ് പോലീസ്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി കേരളത്തില്‍ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് അഥവാ കാപ്പ(ഗുണ്ടാ ആക്ട്). 2007ല്‍ നിലവില്‍ വന്ന കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് എന്ന ഗുണ്ടാ പ്രവര്‍ത്തന നിരോധന നിയമത്തില്‍ 2014 ല്‍ ഭേദഗതി വരുത്തിയാണ് ഈ നിയമം പ്രാബല്യത്തിലാക്കിയത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റിലാകുന്നവരുടെ കരുതല്‍ തടവ് കാലാവധി ഒരു വര്‍ഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്. ഗുണ്ടാ, റൗഡി എന്നിവ സംബന്ധിച്ച് കൃത്യമായി നിര്‍വചനം ഈ നിയമത്തിലുണ്ട്. അനധികൃത മണല്‍ കടത്തുകാര്‍, പണം പലിശക്ക് നല്‍കുന്ന ബ്ലേഡ് സംഘങ്ങള്‍, അബ്കാരി കേസിലെ പ്രതികള്‍ തുടങ്ങി സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരെ ഗുണ്ടകളെന്നും കൂലിത്തല്ല്, ക്വട്ടേഷന്‍ പ്രവര്‍ത്തനം എന്നിവയില്‍ സജീവമാകുന്നവരെ റൗഡികളെന്നും കണക്കാക്കിയാണ് നടപടിയെടുക്കുക. മൂന്നു കേസുകളില്‍ പ്രതികളാവുകയോ ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ് ഗുണ്ടാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കുന്നത്.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]