കാമുകന്‍ കാമുകിയോട് ‘പോയി ചത്തൂടെ’യെന്ന് കാമുകി പോയി ആത്മഹത്യചെയ്തു പ്രതി മലപ്പുറം അരീക്കോട് പിടിയില്‍

കാമുകന്‍ കാമുകിയോട് ‘പോയി ചത്തൂടെ’യെന്ന് കാമുകി പോയി ആത്മഹത്യചെയ്തു പ്രതി മലപ്പുറം അരീക്കോട് പിടിയില്‍

മലപ്പുറം: കാമുകന്‍ കാമുകിയോട് ‘പോയി ചത്തൂടെ’യെന്ന്, കാമുകി പോയി ആത്മഹത്യചെയ്തു, പ്രതി മലപ്പുറം അരീക്കോട് പിടിയിലായ ഞെട്ടിക്കുന്ന കഥ..എട്ടാംക്ലാസ് മുതല്‍ പ്രണയിച്ച കാമുകനുമായി വിവാഹം നിശ്ചയിച്ച 22കാരിയാണ് ആത്മഹത്യചെയ്തത്.
കേസില്‍ കമുകന്‍ അറസ്റ്റിലായത് കഴിഞ്ഞ ദിവസമാണ്. മലപ്പുറം കീഴുപറമ്പ് തൃക്കളയൂരില്‍ വിവാഹ നിശ്ചയം കഴിഞ്ഞ തൃക്കളയൂര്‍ സ്വദേശി മന്യ എന്ന ഇരുപത്തിരണ്ടുകാരിയാണ വീട്ടിലെ കിടപ്പുമുറില്‍ തൂങ്ങി മരിച്ചത്. കേസില്‍ കാമുകന്‍ തൃക്കളയൂര്‍ ചീനത്തുംകണ്ടി സ്വദേശി അശ്വിന്‍ (26) നെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്.
10വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ചെറിയ ജാതി വ്യത്യാസങ്ങള്‍ കാരണം ആദ്യം മന്യയുടെ വീട്ടുകാര്‍ അശ്വിനുമായുള്ള വിവാഹത്തി്ന് സമ്മതിച്ചിരുന്നില്ല. പിന്നീട് മന്യയുടെ വിടിവാശിക്കു മുന്നിലാണ് ഇവര്‍ വിവാഹത്തിന് സമ്മതിച്ചതും വിവാഹം ഉറപ്പിച്ചതും.
എന്നാല്‍ വിവാഹം കഴിഞ്ഞതോടെ അശ്വിന്റെ സ്വഭാവം മാറി. വീട്ടുകാര്‍ അറിയാതെ പലയിടത്തും ബൈക്കില്‍ കറങ്ങി. വിവാഹം കഴിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ മന്യയെ തനിച്ച് അമ്പലത്തില്‍കൊണ്ടുപോയി താലിയും ചാര്‍ത്തി. പിന്നെ സംശയരോഗമായി. ഇതിനടയിലാണ് അശ്വിന്‍ ഗള്‍ഫില്‍പോയത്. ചില സുഹൃത്തുക്കളുമായി ബന്ധമുണ്ടെന്നാരോപിച്ച് മന്യയെ മാനിസകമായി മെസ്സേജുകളിലൂടെ പലപ്പോഴും പീഡിപ്പിച്ചു.
എന്നാല്‍ അങ്ങിനെയൊന്നും ഇല്ലെന്നും തെറ്റിദ്ധരണയാണെന്നും മന്യ പറഞ്ഞിട്ടും അശ്വിന്‍ ഒന്നും മുഖവിലക്കെടുത്തില്ല. ഇതിനിടെ തനിക്കുപേയി പോയി ചത്തൂടെ’യെന്ന മെസ്സേജും അയച്ചു. മന്യ കരഞ്ഞ് പറഞ്ഞിട്ടും വിവാഹത്തില്‍നിന്നും പിന്‍മാറുകയാണെന്ന് അശ്വിന്റെ വാട്സ്ആപ്പ് മെസ്സേജും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മന്യ വീട്ടില്‍ തൂങ്ങിമരിച്ചത്. ഇരുവരുടേയും ഫോണ്‍ സന്ദേശങ്ങളില്‍നിന്നാണ് ഇക്കാര്യങ്ങളെല്ലാം പോലീസിന് ബോധ്യമായത്.
10വര്‍ഷത്തെ പ്രണയത്തിനു ശേഷം മലപ്പുറം കീഴുപറമ്പ് തൃക്കളയൂരില്‍ വിവാഹ നിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരനെ അരീക്കോട് പോലീസാണ് അറസ്റ്റ് ചെയ്തു. തൃക്കളയൂര്‍ ചീനത്തുംകണ്ടി സ്വദേശി അശ്വിന്‍ (26) നെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് തൃക്കളയൂര്‍ സ്വദേശി മന്യ എന്ന ഇരുപത്തിരണ്ടുകാരിയെ വീട്ടിലെ കിടപ്പുമുറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണപ്പെട്ട യുവതിയും അറസ്റ്റിലായ അശ്വിനും തമ്മില്‍ എട്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. 2021 സെപ്റ്റംബര്‍ മാസം ഇവരുടെ വിവാഹനിശ്ചയവും ബന്ധുക്കള്‍ നടത്തിയിരുന്നു. തുടര്‍ന്ന് എട്ടു മാസങ്ങള്‍ക്ക് ശേഷമാണ് യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ അരീക്കോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ കുടുംബം മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി അരീക്കോട് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് യുവതിയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തിയത്. നടത്തിയ അന്വേഷണത്തിലും ഇത് സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചെന്നും അരീക്കോട് എസ് എച്ച് ഒ എം അബാസലി പറഞ്ഞു.നിലവില്‍ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അരീക്കോട് എസ്ഐ അമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തുടരന്വേഷണം നടത്തുന്നത്.

 

 

Sharing is caring!