ഒരു മാസം മുമ്പ് മലപ്പുറത്ത് നിന്ന് കാറില്‍ കയറിയ രാജവെമ്പാല പിടിയിലായത് കോട്ടയത്ത് വെച്ച്
മലപ്പുറം: ഒരു മാസം മുമ്പ് മലപ്പുറത്ത് നിന്ന് കാറില്‍ കയറിയ രാജവെമ്പാല പിടിയിലായത് കോട്ടയത്ത് വെച്ച്. കോട്ടയം ആര്‍പ്പൂക്കരയിലാണ് പത്തടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ പിടികൂടിയത്. ഒരു മാസം മുമ്പ് തൊണ്ണംകുഴി സ്വദേശി സുജിത്തിന്റെ കാറില്‍ മലപ്പുറത്ത് നിന്ന് കയറിയ പാമ്പാണിതെന്നാണ് സംശയം.
ഈ മാസം ആദ്യം സുജിത്ത് കാറുമായി ലിഫ്റ്റിന്റെ ജോലികള്‍ക്കായി മലപ്പുറം വഴിക്കടവില്‍ പോയിരുന്നു. വഴിക്കടവ് ചെക്പോസ്റ്റിന് സമീപത്തായിരുന്നു സുജിത്തിന് ലിഫ്റ്റിന്റെ ജോലി. ഈ സമയത്ത് ഒരു പാമ്പ് സുജിത്തിന്റെ കാറില്‍ കയറിയതായി പ്രദേശവാസികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് വാഹനം വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് കാറുമായി സുജിത്ത് കോട്ടയത്തെ വീട്ടിലെത്തി. ഇതിനിടെ കഴിഞ്ഞ ആഴ്ച സുജിത്തിന്റെ വീടിന് സമീപത്തുനിന്ന് പാമ്പിന്റെ പടം പൊഴിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് വാവ സുരേഷിനെ കൊണ്ടുവന്ന് കാറിന്റെ ബമ്പര്‍ വരെ അഴിച്ചു പരിശോധിച്ചു. ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് ഇന്ന് രാവിലെ വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടുവെന്ന് പറഞ്ഞതോടെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പാറമ്പുഴയില്‍ നിന്നുള്ള വനംവകുപ്പ് വിദഗ്ദ്ധ സംഘമെത്തി നടത്തിയ പരിശോധനയില്‍ സുജിത്തിന്റെ വീടിന്റെ 500 മീറ്റര്‍ അകലെ അയല്‍വാസിയുടെ പുരയിടത്തില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]