മലപ്പുറം ഊരകത്ത് ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു
മലപ്പുറം: ഊരകം കുന്നത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. ഊരകം പൂളാപ്പീസ്, കരിയാരത്തെ പരേതനായ കമ്പിളിയത്ത് സുരേഷിന്റെ മകന്വിഷ്ണു (21) ആണ് മരിച്ചത്. രാത്രി എട്ടോടെ വേങ്ങര നിന്നും പൂളാപ്പീസിലേക്ക് വരികയായിരുന്ന വിഷ്ണു സഞ്ചരിച്ച ബൈക്ക് മഴയില്‍ തെന്നി വേങ്ങര ഭാഗത്തേക്കു പോകുന്ന ടോറസിനടിയില്പെടുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: സരോജിനി. സഹോദരങ്ങള്‍: ജിഷ്ണ, ശ്രീഷ്ണ.
രണ്ടു പേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. ക മൃതദേഹം തീരൂരങ്ങാടി ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഏതാനും മാസം മുമ്പ് ഇവിടെ ടോറസ് ബൈക്കില്‍ ഇടിച്ച് മറ്റൊരാള്‍ മരിച്ചിരുന്നു.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]