ഏഴാംക്ലാസുകാരനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മലപ്പുറത്തെ ബി.ജെ.പി. നേതാവ് അറസ്റ്റില്‍

മലപ്പുറം: ഏഴാംക്ലാസുകാരനായ സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്ത ബി ജെ പി തൃപ്രങ്ങോട്ട് പഞ്ചായത്ത് മുന്‍ പ്രസിഡന്റു കൂടിയായ തൃപ്രങ്ങോട് സ്വദേശി പഴംതോട്ടില് ബാലകൃഷ്ണനെ(50) തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് പ്രതിയുടെ വീട്ടില്‍ വച്ച് വിദ്യാര്‍ത്ഥിക്ക് ലൈംഗികാതിക്രമം നേരിട്ടത്. സ്കൂള്‍ അധികൃതരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകീട്ട് തൃപ്രങ്ങോട് വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തിരൂര്‍ സി.ഐ ജിജോയുടെ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒ ഷിജിത്ത്, സി.പി.ഒ മാരായ ഉണ്ണിക്കുട്ടന്, രമ്യ എന്നിവര്‍ ഉള്‍പ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതി വിദ്യാര്‍ഥിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന്
അത്യന്തം അവശനായ വിദ്യാര്‍ഥിയുടെ മാനസിക നിലയില്‍ മാറ്റം വന്ന അധ്യാപകര്‍ കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചൈല്‍ഡ് ലൈനിന് വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ക്കൂളിലെത്തി കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കി. തുടര്‍ന്നാണ് ലൈംഗിക അതിക്രമ വിവരം പുറത്തായത്. സ്കൂള്‍ അധികൃതരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. തിരൂര്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
RECENT NEWS

ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
പൊന്നാനി: പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് [...]