മലപ്പുറത്തുകാരന്‍ ഭാര്യയോടൊപ്പം സ്വര്‍ണംകടത്തി പിടിയിലായി

മലപ്പുറത്തുകാരന്‍ ഭാര്യയോടൊപ്പം സ്വര്‍ണംകടത്തി പിടിയിലായി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരില്‍ നിന്നായി സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി.
65 ലക്ഷം രൂപയുടെ സ്വര്‍ണവും 51.1 0 ലക്ഷം രൂപ വില വരുന്ന വിദേശ കറന്‍സിയുമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പരിശോധനയില്‍ കണ്ടെടുത്തത്. കോഴിക്കോട് വാവാട് സ്വദേശി മുഹമ്മദ് അനീസില്‍ നിന്നു 899 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലെത്തിയ അനീസ് ധരിച്ചിരുന്ന
പാന്റ്‌സിനകത്തായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്. ഇതിനു 40 ലക്ഷത്തോളം രൂപ വില വരും. ജിദ്ദയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ ഭാര്യയോടൊപ്പം എത്തിയ മലപ്പുറം സ്വദേശി അബൂബക്കര്‍ സിദീഖില്‍ നിന്നു 25.61 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കണ്ടെടുത്തത്. ബാഗേജിനകത്ത് സ്റ്റീമറിന് ഉള്ളിലായിരുന്നു സ്വര്‍ണം. 490 ഗ്രാം വരുന്ന സ്വര്‍ണം ഡിസ്‌ക് രൂപത്തിലാക്കിയായിരുന്നു ഒളിപ്പിച്ചത്. ഇയാള്‍ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നെങ്കിലും അവര്‍ സ്വര്‍ണം കടത്തുന്നതിന്റെ വിവരം അറിഞ്ഞിരുന്നില്ല. തിരൂരങ്ങാടി സ്വദേശി മുജീബ് റഹ്മാനില്‍ നിന്നാണ് 51.10 ലക്ഷത്തിന്റെ വിദേശ കറന്‍സികള്‍ കണ്ടെടുത്തത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.

 

Sharing is caring!