മലപ്പുറത്തെ യുവതിയുടെ നഗ്‌നഫോട്ടോ കൈക്കലാക്കി പീഢിപ്പിച്ചു: തിരുവനന്തപുരത്തെ 23കാരന്‍ അറസ്റ്റില്‍

മലപ്പുറത്തെ യുവതിയുടെ നഗ്‌നഫോട്ടോ കൈക്കലാക്കി പീഢിപ്പിച്ചു: തിരുവനന്തപുരത്തെ 23കാരന്‍ അറസ്റ്റില്‍

നിലമ്പൂര്‍ : സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌നഫോട്ടോകളും, വീഡിയോയും കൈക്കലാക്കി പീഢിപ്പിക്കുകയും പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം പുനലാല്‍ ചക്കിപ്പാറ സ്വദേശി ലെനിന്‍ രാജ് ഭവനില്‍ ഷുഹൈബി (23) നെയാണ് നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വ്യാജ ഇന്‍സ്റ്റ ഗ്രാം അക്കൗണ്ട് വഴി യുവതിയെ പരിചയപ്പെട്ട പ്രതി യുവതിയുടെ നഗ്‌നഫോട്ടോകളും വീഡിയോയും കൈക്കലാക്കുകയായിരുന്നു. പിന്നീട് ഇവ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി മൂന്നു മാസം മുന്‍പ് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു. പിന്നീട് പണം ആവശ്യപ്പെട്ടും ഭീഷണി തുടര്‍ന്നപ്പോള്‍ യുവതി പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദ്ദേശപ്രകാരം കേസെടുത്ത പോലീസ് ഉപ്പടയിലുള്ള ഭാര്യ വീടിനു സമീപം വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

 

Sharing is caring!