കാലിക്കറ്റിലെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തിനെത്തിയത് 415 പേര്‍

കാലിക്കറ്റിലെ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്തിനെത്തിയത് 415 പേര്‍

ഫയല്‍ തീര്‍പ്പാക്കലിനായി കാലിക്കറ്റ് സര്‍വകലാശാല നടത്തിയ അദാലത്തില്‍ പങ്കെടുത്തത് 415 വിദ്യാര്‍ഥികള്‍.
എട്ടു ബ്രാഞ്ചുകളുടെ കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ഡെപ്യൂട്ടി രജിസ്ട്രാര്‍മാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥികളെ കേള്‍ക്കുകയും നിയമാനുസൃതമായ നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഏതാനും കേസുകളില്‍ അന്വേഷണം നടത്തി നിയമാനുസൃതം പരീക്ഷാ സ്ഥിരം സമിതിയുടെ പരിഗണനക്കായി വിട്ടു.
പരീക്ഷാ ക്രമക്കേട് സംശയിക്കുന്നതടക്കമുള്ള പരാതികളില്‍ വിദ്യാര്‍ഥികളുടെ വാദം കേള്‍ക്കാനാണ് അദാലത്ത് നടത്തിയത്. ബിരുദം, പി.ജി., പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയിലെ വിദ്യാര്‍ഥികളെത്തിയിരുന്നു.
സിന്‍ഡിക്കേറ്റംഗം പ്രൊഫ. എം.എം. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ആരെയെങ്കിലും നിയമവിരുദ്ധമായി സഹായിക്കാനാണ് അദാലത്തെന്ന പ്രചാരണം തെറ്റാണെന്നും വിദ്യാര്‍ഥികള്‍ക്ക് സമയബന്ധിതമായി നീതി ലഭ്യമാക്കാനാണ് സര്‍വകലാശാലാ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ് വിന്‍ സാംരാജ്, സിന്‍ഡിക്കേറ്റ് പരീക്ഷാ സ്ഥിരം സമിതി കണ്‍വീനര്‍ ഡോ. ജി. റിജുലാല്‍, അംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, യൂജിന്‍ മൊറേലി, ഡോ. കെ.പി. വിനോദ് കുമാര്‍, കെ.കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!