മലപ്പുറത്ത് ബസ്സിടിച്ച് ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മലപ്പുറത്ത് ബസ്സിടിച്ച് ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

മഞ്ചേരി: പന്തല്ലൂര്‍ മുടിക്കോട് സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. വള്ളുവങ്ങാട് കുരിക്കള്‍ വീട്ടില്‍ അബ്ദുല്‍ മജീദിന്റെ മകന്‍ മുഹമ്മദ് അമീന്‍ (18), കീഴാറ്റൂര്‍ ആനപ്പാംകുഴി ചുള്ളിയന്‍ വീട്ടില്‍ സൈദ് അലിയുടെ മകന്‍ മുഹമ്മദ് ഹിസാന്‍ (17) എന്നിവരാണ് മരിച്ചത്. മുടിക്കോട് തോക്കാട്ടെപ്പടിയില്‍ വെള്ളിയാഴ്ച രാവിലെ 10.10നാണ് അപകടം. മഞ്ചേരിയില്‍ നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പന്തല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് ഇടിച്ചത്. ഉടനെ പൊലീസ് വളന്റിയര്‍മാര്‍ സ്ഥലത്തെത്തി പ്രഥമ ശുശ്രൂഷ നല്‍കി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാണ്ടിക്കാട് അല്‍ അന്‍സാര്‍ ഇസ്ലാമിക് സെന്ററിലെ ബിരുദ വിദ്യാര്‍ഥിയാണ് അമീന്‍. മാതാവ്: സൗദ. സഹോദരങ്ങള്‍ : മുഫീദ, മുബശിറ. ഇതേ കോളജിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് ഹിസാന്‍. മാതാവ്: നസീറ. സഹോദരങ്ങള്‍:

 

 

Sharing is caring!