അബ്ദുസ്സമദ് പൂക്കോട്ടുരടക്കമുള്ളവര്‍ക്കെതിരെ കള്ളക്കേസെടുത്തെന്ന് പരാതി ഉയര്‍ന്ന തിരൂരങ്ങാടി സി.ഐക്ക് സ്ഥലം മാറ്റം

അബ്ദുസ്സമദ് പൂക്കോട്ടുരടക്കമുള്ളവര്‍ക്കെതിരെ കള്ളക്കേസെടുത്തെന്ന് പരാതി ഉയര്‍ന്ന തിരൂരങ്ങാടി സി.ഐക്ക് സ്ഥലം മാറ്റം

തിരൂരങ്ങാടി: ആരോപണ വിധേയനായ തിരൂരങ്ങാടി സി.ഐക്ക് സ്ഥലം മാറ്റം. തിരൂരങ്ങാടി സി.ഐആയിരുന്ന സന്ദീപ് കുമാറിനെ ഫറോഖ് പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പകരം പറൂഖ് സ്റ്റേഷനിലെ സി.ഐ ബാലചന്ദ്രനെ തിരൂരങ്ങാടിയില്‍ നിയമിച്ചിട്ടുണ്ട്. തൊണ്ടി മണല്‍ കേസിലും പൊലീസ് സ്റ്റേഷന്‍ നവീകരണത്തിലും മണ്ണ് മാഫിയ കൂട്ടിക്കെട്ടിലും ആരോപണ വിധേയനാകുകയും സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടുരടക്കമുള്ളവര്‍ക്കെതിരെ കള്ളക്കേസെടുത്തുവെന്ന് ആരോപണം ഉയര്‍ത്തി സ്റ്റേഷനിലേക്ക് തിരൂരങ്ങാടി മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് കമ്മിറ്റി മാര്‍ച്ചടക്കം സംഘടിപ്പിച്ചിരുന്നു.
സംഘ് പരിവാറിനെ സഹായിക്കുന്ന തരത്തില്‍ നരവധി കാര്യങ്ങള്‍ ചെയ്യുകയും മറ്റു സംഘടനകളെ ഇകഴ്ത്തലും പതിവാക്കിയെന്നാരോപിച്ച് ഇാള്‍ക്കെതിരെ കഴിഞ്ഞ ആഴ്ച്ചയില്‍ ഭരണ കക്ഷിയും പരാതിയുമായി രംഗത്തെത്തിയിരുന്നു. പൊലീസ് അസോസിയേഷനും പരാതിയുമായി എത്തിയതോടെയാണ് ജില്ലാ പൊലീസ് മേധാവി അകമഴിഞ്ഞു സഹായിച്ചിട്ടും സന്ദീപ് കുമാറിന് തിരൂരങ്ങാടിയില്‍ നിന്നും സ്ഥാന ചലനമുണ്ടായത്.

Sharing is caring!