വിവാഹ ശേഷം ഭാര്യയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

വിവാഹ ശേഷം ഭാര്യയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ

പൊന്നാനി:വിവാഹ ശേഷം ഭാര്യയെ ക്രൂരമായി മർദ്ദിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പൊന്നാനി ചാണ റോഡ് സ്വദേശി കറുപ്പം വീട്ടിൽ റിഷാദ് (39) നെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റുരിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഭർത്താവ് ഭാര്യയെ നിരന്തരമായി മർദ്ദിക്കുന്നുണ്ടെന്നും, ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് മർദ്ദിച്ചത്തുന്നുവെന്നാരോപിച്ച് പരാതി നൽകിയിരുന്നു.ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്ത് .പൊന്നാനി വനിതഎസ്.ഐ സിബി ടി ദാസ് ,എസ്.ഐ സുജിത്, അനിൽ എന്നിവരാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു

Sharing is caring!