കൊണ്ടോട്ടിയില്‍ നാലുനില കെട്ടിടത്തില്‍ തീപിടുത്തം

കൊണ്ടോട്ടി: കൊണ്ടോട്ടി ബസ്സ്റ്റാന്‍ഡിന് അടുത്തുള്ള സീഗോ ബില്‍ഡിങ്ങില്‍ തീ പിടുത്തും. ഇന്നലെ വൈകിട്ട് ആറരയോടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് നാലാം നിലയില്‍ കൂട്ടിയിട്ടിരുന്ന വേസ്റ്റിന് തീപിടിച്ചാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞ് മലപ്പുറം ഫയര്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് യൂണിറ്റ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. മുസ്ലിയാരങ്ങാടി സ്വദേശി തരുവറ സനീഷിന്റെ ഉടമസ്ഥതയിലുള്ള നാലു നില കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീപിടുത്തമുണ്ടായത്. തീപ്പിടിച്ച ഉടനെ ഓടിക്കൂടിയ നാട്ടുകാരും കടകളിലെ ജീവനക്കാരും ചേര്‍ന്നാണ് തീ പടരാതെ നിയന്ത്രണ വിധേയമാക്കിയത്. തിരക്കേറിയ കൊണ്ടോട്ടി നഗര മധ്യത്തിലെ വ്യാപാര സമുച്ചയത്തിന്റെ അപകടം നീങ്ങിയത് തലനാരിഴക്കാണ്. കൊണ്ടോട്ടി പോലീസ്, താലൂക്ക് ദുരന്ത നിവാരണ സേന, നാട്ടുകാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. മലപ്പുറം ഫയര്‍ സ്റ്റേഷന് ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ എം.എച്ച് മുഹമ്മദലി, കെ. സിയാദ്, വി. അബ്ദുല്‍ മുനീര്‍, സി. പി.അന്‍വര്‍, ടി.ജാബിര്‍, കെ. സി മുഹമ്മദ് ഫാരിസ്, കെ.സുധീഷ്, കെ. ടി മുഹമ്മദ് സാലിഹ്, ടി.കൃഷ്ണകുമാര്‍, ഉണ്ണികൃഷ്ണന്,സിവില്‍ ഡിഫന്‍സ് അംഗം ശിഹാബുദ്ദീന് എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]